സ്വദേശ് ദര്‍ശന്‍ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: കേരളത്തിലെ ആത്മീയ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനായി രൂപീകരിച്ച സ്വദേശ് ദര്‍ശന്‍ പദ്ധതികളുടെ ഉദ്ഘാടനം തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. ഉദ്ഘാടനത്തിനു ശേഷം പ്രധാനമന്ത്രി ക്ഷേത്രദര്‍ശനവും നടത്തി. സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടന വേദിയിലേക്ക് കടത്തിവിടാത്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തും വി.എസ് ശിവകുമാര്‍ എം.എല്‍.എയും ചടങ്ങ് ബഹിഷ്‌കരിച്ചു. ഉദ്ഘാടന വേദിയിലേക്ക് കടക്കുന്നതില്‍നിന്നും ഇരുവരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പട്ടികയില്‍ മേയറുടേയും എം.എല്‍.എയുടേയും പേരുകള്‍ ഇല്ലെന്നു പറഞ്ഞായിരുന്നു ഉദ്യോഗസ്ഥര്‍ ഇരുവരെയും തടഞ്ഞത്.
ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എം.പിമാരായ ഡോ. ശശി തരൂര്‍, സുരേഷ് ഗോപി, വി. മുരളീധരന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
ഒരു ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിക്ക് മടങ്ങി. ചൊവ്വാഴ്ച രാത്രി 8.40ന് തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് മടങ്ങിയത്. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി.കെ പ്രശാന്ത്, ചീഫ് സെക്രട്ടറി ടോം ജോസ്, എയര്‍ ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ ബി. സുരേഷ്, സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവര്‍ അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."