രക്തനിവേശനം
#ഇര്‍ഫാന പി. കെ
രക്തമോ രക്തഘടകങ്ങളോ ഒരുവ്യക്തിയില്‍നിന്ന് മറ്റൊരു വ്യക്തിയിലേക്കു കൈമാറ്റം ചെയ്യപ്പെടുന്നതാണ് രക്തനിവേശനം. ജീവന്‍ രക്ഷാഘട്ടങ്ങളില്‍ രക്തം മറ്റൊരാള്‍ക്ക് നല്‍കുന്നതിനെ രക്തദാനമെന്നാണു വിളിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ തന്നെ മനുഷ്യന്‍ രക്തനിവേശനം ആരംഭിച്ചിരുന്നതായി ചരിത്രത്തിലുണ്ട്. 1625 ല്‍ റിച്ചാര്‍ഡ് ലോവര്‍ രണ്ടുനായകളെ ഉപയോഗിച്ച് രക്തനിവേശന പരീക്ഷണം നടത്തി. അതേ നൂറ്റാണ്ടില്‍തന്നെ ജീന്‍ബാപ്റ്റിസ്‌റ്റേഡെനിസ് മനുഷ്യരില്‍ ആടിന്റെ രക്തം പരീക്ഷിച്ചു. 1937 ല്‍ ആദ്യത്തെ രക്തബാങ്ക് ചിക്കാഗോയില്‍ നിലവില്‍ വന്നു. 1960 ലാണ് രക്തം കുപ്പികളില്‍ ശേഖരിച്ച് തുടങ്ങിയത്.
നമ്മുടെ രക്തത്തില്‍ വിവിധ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവയിലോരോന്നും പ്രതിരോധകാര്യത്തില്‍ അതിന്റേതായ ധര്‍മം നിര്‍വഹിക്കുന്നു. അരുണ രക്താണുക്കള്‍ (ഞലറ ആഹീീറ ഇീൃുൗരെഹല)െ , ശ്വേതാണുക്കള്‍ (ണവശലേ ആഹീീറ ഇീൃുൗരെഹല)െ, പ്ലേറ്റ്‌ലറ്റുകള്‍ (ജഹമലേഹലെേ). പ്രോട്ടീന്‍, ഹോര്‍മോണ്‍, കൊഴുപ്പ് എന്നിവ ലയിച്ചു ചേര്‍ന്ന പ്ലാസ്മ തുടങ്ങിയ വിവിധ തരം വസ്തുക്കള്‍ രക്തത്തിലുണ്ട്.
എ,ബി,ഒ രക്തഗ്രൂപ്പിലെ
ആന്റിബോഡികള്‍
രക്തഗ്രൂപ്പുകളില്‍ ആന്റിബോഡികള്‍ കാണപ്പെടുന്നു. എന്നാല്‍ ജനന സമയത്ത് ഇവ മനുഷ്യ രക്തത്തിലുണ്ടാവില്ല. പകരം ജനനം കഴിഞ്ഞ് മൂന്നോ നാലോ മാസം പിന്നിട്ടാല്‍ ആന്റിബോഡി ഉല്‍പ്പാദിപ്പിക്കപ്പെട്ടു തുടങ്ങും. ഇവയാണ് പ്രകൃതിയാലുള്ള ആന്റിബോഡികള്‍. എ, ബി, ഒ,ആര്‍.എച്ച് ഗ്രൂപ്പുകള്‍ കൂടാതെ മുപ്പതോളം മൈനര്‍ ഗ്രൂപ്പുകളുണ്ടെന്നാണ് കണക്ക്. ലൂയിസ്, കിഡ്, ലൂതറാന്‍, ഡഫി തുടങ്ങിയ ഇതില്‍പ്പെട്ടതാണ്.
അനുയോജ്യത
എ ഗ്രൂപ്പ് രക്തത്തില്‍ ആന്റിജന്‍ എ കാണപ്പെടുന്നു. കൂടാതെ ആന്റിബോഡി ആന്റി ബി യും ഉണ്ടാകും. ബി ഗ്രൂപ്പ് രക്തത്തില്‍ കാണപ്പെടുന്ന ആന്റിജന്‍ ബി ആണ്. ആന്റിബോഡി ആന്റി എയും. ഒ ഗ്രൂപ്പ് രക്തത്തില്‍ ആന്റിജന്‍ കാണപ്പെടുന്നില്ല. ആന്റിബോഡി ആന്റി എയും ആന്റി ബിയും മാത്രം കാണപ്പെടുന്നു. എ.ബി ഗ്രൂപ്പ് രക്തത്തില്‍ ആന്റിജന്‍ എയും ബിയും മാത്രമേയുള്ളൂ. ആന്റിബോഡിയില്ല. രക്തനിവേശന സന്ദര്‍ഭത്തില്‍ എ,ബി ആന്റിജനുകള്‍ കൂടാതെ ആര്‍.എച്ച് ഘടകം എന്ന ഒരിനം ആന്റിജന്റെ സാന്നിധ്യവും പരിഗണിക്കേണ്ടതുണ്ട്. രക്തനിവേശന സമയത്ത് ആര്‍.എച്ച് ഘടകമായ ഉ അടങ്ങിയിട്ടുള്ളവര്‍ ഞവ പോസിറ്റീവ് എന്നും അല്ലാത്തവര്‍ ഞവ നെഗറ്റീവ് എന്നും അറിയപ്പെടുന്നു. ആര്‍.എച്ച് ആന്റിജന്‍ റീസസ് കുരങ്ങുകളിലാണ് ആദ്യമായി കണ്ടെത്തിയത്. ഇതിനാല്‍ത്തന്നെ പേരിലെ ആദ്യാക്ഷരങ്ങള്‍ ഉപയോഗപ്പെടുത്തി ഇവയെ ആര്‍.എച്ച് ആന്റിജന്‍ എന്നു വിളിക്കുന്നു. ആര്‍.എച്ച് ഘടകമില്ലാത്ത ഒരാളുടെ ശരീരത്തിലേക്ക് ഈ ഘടകമുള്ള രക്തനിവേശനം നടത്തിയാല്‍ ആദ്യം പ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കുന്നില്ലെങ്കിലും ശരീരം ആര്‍.എച്ച് ഘടകത്തിനെതിരായി സാവധാനത്തില്‍ ആന്റിബോഡികള്‍ രൂപപ്പെടുത്തുകയും പിന്നീട് രക്തനിവേശനം ആവര്‍ത്തിക്കപ്പെടുമ്പോള്‍ പ്രഥമ ഘട്ടത്തില്‍ രൂപപ്പെട്ട ആന്റിബോഡികള്‍ ആര്‍. എച്ച് ഘടകത്തിനെതിരായി പ്രവര്‍ത്തിച്ച് അരുണരക്താണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു. രക്തഗ്രൂപ്പുകളിലെ ആന്റിജന്‍, ആന്റിബോഡി, ആര്‍.എച്ച് ഘടകങ്ങള്‍ വ്യത്യസ്തമായതിനാല്‍ത്തന്നെ അനുയോജ്യത പരിശോധിക്കാതെയുള്ള രക്തനിവേശനം അഗ്ലൂട്ടിനേഷന്‍ എന്ന രക്തം കട്ടപിടിക്കുന്ന അവസ്ഥയിലേക്കെത്തുകയും രോഗിയെ മരണത്തിലേക്കെത്തിക്കുകയും ചെയ്യുന്നു.
ആര്‍ക്കൊക്കെ സ്വീകരിക്കാം
ഒ ഗ്രൂപ്പ് രക്തം എല്ലാവര്‍ക്കും നല്‍കാവുന്നതാണ്. ഇവയെ സാര്‍വത്രിക ദാതാവ് എന്നാണ് വിളിക്കുന്നത്. എ.ബി ഗ്രൂപ്പുകാര്‍ക്കാവട്ടെ എല്ലാ ഗ്രൂപ്പുകാരുടേയും രക്തം സ്വീകരിക്കാം. ഇതിനാല്‍ ഇവരെ സാര്‍വത്രിക സ്വീകര്‍ത്താവ് എന്നു വിളിക്കുന്നു. എ ഗ്രൂപ്പുകാര്‍ക്ക് എ,ഒ എന്നീ ഗ്രൂപ്പുകള്‍ സ്വീകരിക്കാം. ബി ഗ്രൂപ്പുകാര്‍ക്ക് ബി.ഒ എന്നിവ അനുയോജ്യം. എ.ബി ഗ്രൂപ്പുകാര്‍ക്ക് എ,എ.ബി,ബി,ഒ എന്നിവയും ഒ ഗ്രൂപ്പുകാര്‍ക്ക് ഒ ഗ്രൂപ്പും സ്വീകരിക്കാം.
ശ്വേതാണുക്കള്‍
ശരീരത്തിലെ രോഗപ്രതിരോധ ശേഷിയാണ് ശ്വേതാണുക്കളുടെ മുഖ്യ ധര്‍മം. ശ്വേതാണുക്കളുടെ ഓരോ കോശവും വ്യത്യസ്തമായി കാണുമ്പോള്‍ നിറമില്ലെങ്കിലും ഇവ ഒരുമിച്ച് കാണുമ്പോള്‍ വെളുത്ത നിറമാണ്. ഇവ അരുണാണുക്കളേക്കാള്‍ വലിപ്പം കൂടിയവയാണ്. അസ്ഥി മജ്ജയിലും ലിംഫ് കോശങ്ങളിലുമാണ് ഇവയുടെ നിര്‍മാണം. ശ്വേതാണുക്കളുടെ സാധാരണ അനുപാതം ഒരു മില്ലി ലിറ്ററില്‍ അയ്യായിരം മുതല്‍ പത്തായിരം വരെയാണ്. ഇവയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ വിവിധ രോഗങ്ങളെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നു
രക്ത ഗ്രൂപ്പുകള്‍
അരുണരക്താണുക്കളുടെ ഉപരിതലത്തില്‍ കാണപ്പെടുന്ന ആന്റിജനുകളുടെ സാന്നിധ്യത്തെ അടിസ്ഥാനമാക്കിയാണ് രക്തഗ്രൂപ്പുകള്‍ നിര്‍ണയിക്കേണ്ടതെന്ന് കാള്‍ ലാന്‍സ്റ്റീനര്‍ എന്ന ആസ്ട്രിയന്‍ ശാസ്ത്രജ്ഞനാണ് കണ്ടെത്തിയത്. രക്തനിവേശനത്തിനു മുമ്പായി ദാതാവിന്റേയും സ്വീകര്‍ത്താവിന്റേയും രക്തഗ്രൂപ്പ് നിര്‍ണയിക്കേണ്ടതുണ്ട്. രണ്ടു ഗ്രൂപ്പിംഗ് രീതിയാണ് നിലവില്‍ പ്രചാരത്തിലുള്ളത്. എ.ബി.ഒ ഗ്രൂപ്പിംഗ്, ആര്‍.എച്ച് ഗ്രൂപ്പിംഗ് എന്നിവയാണവ. കാള്‍ലാന്റ് സ്‌റ്റെയിനറാണ് 1901 ല്‍ എ.ബി.ഒ ഗ്രൂപ്പിംഗ് രീതി കണ്ടെത്തിയത്. 1940ല്‍ ഇദ്ദേഹവും അലക്‌സാണ്ടര്‍ എസ്.വീനറും ചേര്‍ന്ന് ആര്‍.എച്ച് ഗ്രൂപ്പിംഗ് രീതിയും കണ്ടെത്തി. അരുണരക്താണു കോശസ്തരത്തിനു പുറത്ത് ഗ്ലൈക്കോ പ്രോട്ടീനുകളും ഗ്ലൈക്കോ ലിപ്പിഡുകളും ചേര്‍ന്ന് രൂപപ്പെടുന്ന എ,ബി എന്നീ ആന്റിജനുകളുടെ (ഐസോ ആന്റിജനുകള്‍ അല്ലെങ്കില്‍ അഗ്ലൂട്ടിനോജനുകള്‍) സാന്നിധ്യമോ അസാന്നിധ്യമോ എ.ബി.ഒ എന്നീ ഗ്രൂപ്പുകള്‍ക്ക് കാരണമാകുന്നു. റീസസ് കുരങ്ങുകളില്‍ കാണപ്പെട്ട ആന്റിജനുകള്‍ അടിസ്ഥാനമായ ഗ്രൂപ്പാണ് ആര്‍.എച്ച് ഗ്രൂപ്പിംഗ്. ഇതിനു കാരണമാകുന്നത് ഇഉഋ രല എന്നിങ്ങനെ അഞ്ച് ആന്റിജനുകളാണ്. ഇവയില്‍ മുഖ്യം ഉ ആന്റിജനാണ്. ആര്‍.എച്ച് ആന്റിജനുകള്‍ പ്രകൃത്യാലുണ്ടാകുന്നില്ല. ആര്‍ജ്ജിച്ചെടുക്കുകയാണ് ചെയ്യുന്നത്.
പ്ലേറ്റ്‌ലറ്റുകള്‍
ത്രോംബോസൈറ്റുകളെന്നു വിളിക്കുന്ന പ്ലേറ്റ്‌ലറ്റുകള്‍ക്കു പത്തു ദിവസം വരെയാണ് പരമാവധി ആയുസ്. മജ്ജയിലെ മെഗാകാരിയോസൈറ്റ് എന്ന കോശമാണ് പ്ലേറ്റ്‌ലറ്റുകളുടെ ഉല്‍ഭവ കേന്ദ്രം. ഒരു മില്ലി ലിറ്റര്‍ രക്തത്തില്‍ രണ്ടു ലക്ഷത്തി അമ്പതിനായിരം തൊട്ട് നാലു ലക്ഷം വരെ പ്ലേറ്റ്‌ലറ്റുകളുണ്ടാകും. ത്രോംബോപ്ലാസ്റ്റിനോജന്‍ എന്ന പദാര്‍ഥമുപയോഗിച്ച് പ്ലേറ്റ്‌ലറ്റുകള്‍ രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്നു.
ബോംബെ ഗ്രൂപ്പ്
എ.ബി.ഒ രക്തഗ്രൂപ്പുകളുടെ അടിസ്ഥാന ഘടകമായ എച്ച് ആന്റിജന്‍ ഇല്ലാത്ത അപൂര്‍വരക്തഗ്രൂപ്പാണ് ബോംബെ രക്തഗ്രൂപ്പ്. എ.ബി.രക്തഗ്രൂപ്പുകളുടെ ആന്റിജനുകളുടെ പൂര്‍വരൂപ തന്മാത്ര ഘടകമായ എച്ച് ഘടക നിര്‍മാണത്തിന് സഹായകമാകുന്ന ആല്‍ഫാ(1,2)ഫ്യൂക്കോസില്‍ ട്രാന്‍സഫറേറ്റ് എന്‍സൈമിന്റെ അഭാവമാണ് ഈ ഗ്രൂപ്പിനു കാരണമാകുന്നത്. എച്ച് ഘടകമില്ലാത്തതിനാല്‍ എച്ച് ആന്റിജനും ഉണ്ടാകുന്നില്ല. രക്ത ഗ്രൂപ്പ് നിര്‍ണയത്തിന് സാധ്യമാകുന്ന ആന്റിജനുകള്‍ മാതാപിതാക്കളില്‍നിന്നു കൈമാറ്റം ചെയ്യപ്പെടുന്ന ജീന്‍ പതിപ്പില്‍നിന്നാണ് ലഭിക്കുന്നത്. ഇവ ഗുപ്തമാകുകയാണെങ്കില്‍ (ഞലരലശൈ്‌ല) ബോംബെ രക്ത ഗ്രൂപ്പിന് കാരണമാകുന്നു. 1952 ല്‍ മുംബെയില്‍ ഡോ.ഭെന്‍ഡേയാണ് ഈ രക്തഗ്രൂപ്പ് ആദ്യമായി തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയുടെ ഭാഗങ്ങളിലാണ് ഈ രക്തഗ്രൂപ്പുള്ളവരെ കൂടുതലായി തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതിനാലാണ് രക്ത ഗ്രൂപ്പിന് ബോംബെ ഗ്രൂപ്പ് എന്നു പേരു വന്നത്. ഏഴായിരത്തില്‍ ഒരാള്‍ എന്ന ക്രമത്തിലാണ് ഈ ഗ്രൂപ്പുകാര്‍. ഈ ഗ്രൂപ്പുകാര്‍ക്ക് ഇവരില്‍നിന്നു മാത്രമേ രക്തം സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ.ഇവയിലെ ഗ്രൂപ്പ് നിര്‍ണയം സങ്കീര്‍ണതകളേറിയതാണ്. ആന്റിജന്‍ കാണപ്പെടാത്തതിനാല്‍ ഒ ഗ്രൂപ്പുകാരാണെന്നായിരിക്കും ടെസ്റ്റ് റിസള്‍ട്ട് ലഭിക്കുക. രക്തനിവേശനം ആവശ്യമായ ഘട്ടത്തില്‍ രോഗികള്‍ക്ക് ഒ ഗ്രൂപ്പ് രക്തം ക്രോസ്മാച്ച് ചെയ്യാതെവരുമ്പോള്‍ ആന്റിബോഡി നിര്‍ണയത്തിനായി സിറം ഗ്രൂപ്പിംഗ് നടത്തുമ്പോഴാണ് ഈ കാര്യം വ്യക്തമാകുക.
എറിത്രോ ബ്ലാസ്‌റ്റോസിസ് ഫീറ്റാലിസ്
ആര്‍എച്ച് ഘടകത്തിന്റെ വിയോജിപ്പു മൂലമാണിതു സംഭവിക്കുന്നത്. അമ്മയുടെ ഗ്രൂപ്പ് നെഗറ്റീവും ഭ്രൂണശിശു പോസിറ്റീവും ആയാല്‍ ഈ അസുഖം രൂപപ്പെടുന്നു.
എന്നാല്‍ പ്രസവത്തിലെ ആദ്യകുഞ്ഞിനെ ഈ അസുഖം ബാധിക്കില്ല. നെഗറ്റീവ് രക്ത ഗ്രൂപ്പുള്ള സ്ത്രീയും പോസിറ്റീവ് രക്തഗ്രൂപ്പുള്ള പുരുഷനും ജനിക്കുന്ന ആദ്യത്തെ കുഞ്ഞ് പോസിറ്റീവ് ഗ്രൂപ്പുള്ളതാണെങ്കില്‍ പ്രസവസമയത്ത് പ്ലാസന്റയുടെ വേര്‍പെടല്‍ സംഭവിക്കുമ്പോള്‍ കുട്ടിയുടെ രക്തത്തിലെ ആര്‍ എച്ച് ഘടകം അമ്മയുടെ രക്തത്തിലെത്തുന്നു. മാതൃശരീരം ആ ഘടകത്തിനെതിരെ ആന്റിബോഡികള്‍ രൂപപ്പെടുത്തുന്നു. രണ്ടാമത്തെ കുട്ടിയുടെ രക്തഘടകം ആര്‍.എച്ച് പോസിറ്റീവാണെങ്കില്‍ പ്രഥമ ഘട്ടത്തില്‍ രൂപപ്പെട്ട ആന്റിബോഡികള്‍ പ്ലാസന്റ വഴി ഭ്രൂണത്തില്‍ പ്രവേശിക്കുകയും പ്രതിപ്രവര്‍ത്തനം നടത്തി അരുണ രക്താണുക്കളുടെ നാശത്തിനു കാരണമാകുകയും ചെയ്യുന്നു. അതുപോലെ ആദ്യപ്രസവത്തിനു മുമ്പ് ഗര്‍ഭം അലസുക, വിരുദ്ധ ഗ്രൂപ്പ് രക്തം സ്വീകരിക്കുക, രക്തസ്രാവം ഉണ്ടാകുക തുടങ്ങിയവ സംഭവിച്ചാലും ആദ്യത്തെ കുട്ടിയെഈ രോഗം ബാധിക്കും. ആദ്യ പ്രസവത്തോടനുബന്ധിച്ച് നടത്തുന്ന ആന്റി ഡി. ഇഞ്ചക്ഷന്‍ ഈ രോഗത്തില്‍നിന്ന് ഒരു പരിധി വരെ മുക്തി നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."