ടി.പി സ്തൂപത്തിനു നേരെ വീണ്ടും ബോംബാക്രമണം
വടകര: ഒഞ്ചിയം തയ്യിലില്‍ ടി.പി ചന്ദ്രശേഖരന്റെ സ്മരണയ്ക്കായി പണി കഴിപ്പിച്ച രക്തസാക്ഷി സ്തൂപം ബോംബെറിഞ്ഞ് തകര്‍ത്തു.
തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ബൈക്കിലത്തെിയ സംഘമാണ് ബോംബെറിഞ്ഞതെന്നാണ് കരുതുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വിജയാഹഌദത്തിന്റെ മറവില്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ട ഈ സ്തൂപം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുതുക്കി പണിതത്. കഴിഞ്ഞ ദിവസം ആര്.എം.പി.ഐ പ്രവര്ത്തകന് കെ. രമേശനെ വെള്ളികുളങ്ങരയില്‍ വെച്ച് ഒരു സംഘം മര്‍ദിച്ചിരുന്നു. ഇതിനു ശേഷമാണ് ടി.പി സ്മാരക സ്തൂപത്തിനു നേരെ ബോംബേറുണ്ടായിരിക്കുന്നത്. സ്തൂപത്തിന്റെ ഭാഗമായ ടി.പിയുടെ ഛായാചിത്രവും ഇതിനോട് അനുബന്ധിച്ച് നിര്‍മിച്ച ചില്ലുകൂടുമാണ് ബോംബേറില്‍ തകര്‍ന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം പ്രദേശത്ത് ആര്.എം.പി.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരം അക്രമങ്ങള്‍ നടക്കുകയാണെന്ന് പാര്‍ട്ടി നേതൃത്വം ആരോപിച്ചു. തുടര്‍ച്ചയായി അക്രമങ്ങള്‍ അരങ്ങേറിയിട്ടും പൊലിസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. അക്രമത്തിനെതിരേ ഇന്ന് വൈകുന്നേരം മൂന്നിന് ചോമ്പാല്‍ പൊലിസ് സ്റ്റേഷനിലേക്ക് ആര്.എം.പി.ഐ മാര്‍ച്ച് നടത്തുമെന്ന് ഒഞ്ചിയം ഏരിയാ കമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."