വിദ്യാര്‍ഥിക്ക് മര്‍ദനം: പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തും
കൊയിലാണ്ടി: ഉള്ള്യേരി പാലോറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ആഷിക് ബഷീറിനെ സ്‌കൂള്‍ ഗ്രൗണ്ടില്‍വച്ച് പൊലിസ് ജീപ്പില്‍ പിടിച്ച് കയറ്റുകയും തുടര്‍ന്ന് സ്റ്റേഷനില്‍ വച്ച് മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് നാലിന് രാവിലെ കൊയിലാണ്ടി സി.ഐ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പാലോറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.പി ദിനേശനെതിരെയും വിദ്യാര്‍ഥിയെ മര്‍ദിച്ച അത്തോളി പൊലിസ് സ്റ്റേഷനിലെ ഉത്തരവാദികളായ പൊലിസുകാര്‍ക്കെതിരെയും കേസില്‍പ്രതി ചേര്‍ത്ത് കേസെടുക്കണമെന്ന ആവശ്യം ഉത്തരവാദപ്പെട്ടവര്‍ തള്ളി കളഞ്ഞതാണ് സ്‌റ്റേഷന്‍ മാര്‍ച്ചിന് കാരണം. സംഭവം നടന്ന ഒന്‍പതിന് കൊയിലാണ്ടി സി.ഐക്ക് പരാതി നല്‍കുകയും തുടര്‍ന്ന് ആഷിക് ബഷീറിന്റെ മൊഴി വീട്ടിലെത്തി രേഖപ്പെടുത്തിയതുമാണ്.
എന്നാലിതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റ്ര്‍ ചെയ്തിട്ടില്ല. പരീക്ഷാകാലഘട്ടത്തിലാണ് വിദ്യാര്‍ഥിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും, പൊതു സമൂഹത്തിന് മുന്നില്‍ ക്രിമിനലായും മാനസിക രോഗിയായും പ്രചരിപ്പിക്കുന്നത്. വിദ്യാഥികളില്‍ നിന്നും വെള്ളക്കടലാസില്‍ ഒപ്പിട്ടു വാങ്ങുന്നതും പൊലിസ് മര്‍ദനവും നടപടികളും പുറത്തുപറഞ്ഞാല്‍ നടപടിയുണ്ടാകുമെന്ന് പ്രിന്‍സിപ്പല്‍ പറയുന്നതും അന്വേഷിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു. മാര്‍ച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്യും. ഋഷി മാസ്റ്റര്‍, ഡി.സി.സി സെക്രട്ടറി എ.കെ അബ്ദുസമദ്, ട്രഷറര്‍ ടി. ഗണേഷ് ബാബു, സതീഷ് കനൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."