ഇഖാമ മറ്റാരോ ദുരുപയോഗം ചെയ്തു; ജയിലിലായ മലയാളി മോചിതനായി
#അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: തന്റെ ഇഖാമ കോപ്പി ഉപയോഗിച്ച് മറ്റൊരാള്‍ സിം കാര്‍ഡ് വാങ്ങുകയും അത് ദുരുപയോഗപ്പെടുത്തുകയും ചെയ്തത് മൂലം ജയിലിലായ മലപ്പുറം സ്വദേശി മോചിതനായി. 20 ദിവസത്തെ ദുരിതാനുഭവത്തിന് ശേഷമാണ് മലപ്പുറം പാണ്ടിക്കാട് സ്വദേശി മുഹമ്മദ് റഫീഖിന് പുറത്തിറങ്ങാനായത്.
റിയാദിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന റഫീഖ് തന്റെ ഇഖാമ പുതുക്കാനായി എത്തിയപ്പോഴാണ് നിയമക്കുരുക്കിലായത്. തന്റെ പേരില്‍ അല്‍ബാഹയിലെ ബല്ഖര്ന് പൊലിസ് സ്റ്റേഷനില്‍ കേസുള്ളതിനാല്‍ അവിടെ ഹാജരായി പൊലിസ് ക്ലിയറന്‍സ് നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് സ്റ്റേഷനില്‍ ഹാജരായ റഫീഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
റഫീഖിന്റെ ഇഖാമ കോപ്പി ഉപയോഗിച്ച് ആരോ വാങ്ങിയ സിം കാര്‍ഡ് കുറ്റവാളിയായ മറ്റൊരാള്‍ ഉപയോഗിച്ചതായി ഇവിടെവച്ചാണ് മനസ്സിലായത്. നേരത്തെ സിം കാര്‍ഡ് വാങ്ങിയപ്പോള്‍ താന്‍ നല്കിയ ഇഖാമ കോപ്പിയാണു ക്രിമിനലുകള്‍ ദുരുപയോഗം ചെയ്തതെന്ന് മനസ്സിലായ റഫീഖ് സാമൂഹിക പ്രവര്‍ത്തകനായ സഫീര്‍ കരുനാഗപ്പള്ളി മുഖേന മലപ്പുറം ജില്ല ഒ.ഐ.സി.സി കമ്മിറ്റി ഭാരവാഹികളെ വിവരം അറിയിച്ചു.
തുടര്‍ന്ന് ഒ.ഐ.സി.സി ഭാരവാഹികള്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. ആവശ്യമായ നിയമ സഹായങ്ങളും ഉറപ്പ് വരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."