പൊഴുതനയും പരിസര പ്രദേശങ്ങളും ലഹരിയുടെ പിടിയില്‍
പൊഴുതന: പൊഴുതനയും പരിസര പ്രദേശങ്ങളും ലഹരിപ്പേടിയില്‍. പൊഴുതന, കാവുമന്ദം, വെങ്ങപ്പള്ളി, വൈത്തിരി, ചുണ്ടേല്‍ പ്രദേശങ്ങളിലാണ് ലഹരി വില്‍പ്പന തകൃതിയായി നടക്കുന്നത്. പൊഴുതനയിലെ മാര്‍ക്കറ്റിന് സമീപവും അച്ചൂര്‍ സ്‌കൂളിന് സമീപവുമാണ് കച്ചവടക്കാര്‍ തമ്പടിക്കുന്നത്.
നേരം ഇരുട്ടിയാല്‍ ഇടപാടുകള്‍ ആരംഭിക്കുന്ന ഇവര്‍ കഞ്ചാവും ഗുളികകളും ആംപ്യൂളുകളുമാണ് വില്‍പ്പന നടത്തുന്നത്. ലഹരി വസ്തുക്കള്‍ക്ക് വിദ്യാര്‍ഥികളടക്കമുള്ള കൗമാരക്കാര്‍ക്കാണ് അധികവും വില്‍ക്കുന്നത്. വൈത്തിരിയിലെ മദ്യശാലയില്‍ നിന്ന് വാഹനങ്ങളില്‍ മദ്യമെത്തിച്ചുള്ള വില്‍പ്പനയും ഇവിടെയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ലഹരി മരുന്ന് കച്ചവടക്കാര്‍ സാധനം സ്റ്റോക്ക് ചെയ്ത് ആവശ്യത്തിനനുസരിച്ച് കുറഞ്ഞ അളവില്‍ മാത്രം കയ്യില്‍ കരുതിയാണ് വില്‍പ്പനക്കെത്തുന്നത്. പിടിക്കപ്പെട്ടാലും എളുപ്പത്തില്‍ രക്ഷപ്പെടാനാണിതെന്നും പറയപ്പെടുന്നു.
കഴിഞ്ഞ ദിവസം പരുങ്കോട കാരാട്ട് വീട്ടില്‍ ജംഷീര്‍ അലിയെ 150 ഗ്രാം കഞ്ചാവുമായി എക്‌സൈസ് സംഘം ഇവിടെ നിന്നും പിടികൂടിയിരുന്നു. മുന്‍പ് ഇയാളുടെ വീട്ടില്‍ നിന്നും കഞ്ചാവും ലഹരി ഗുളികകളും നിരോധിച്ച ഹാന്‍സും പൊലിസ് പിടികൂടിയിരുന്നു.
എന്നാല്‍ അന്ന് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതി നിരവധി കേസുകളില്‍ മുന്‍പും പിടിയിലായിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശയോടെ പുറത്തിറങ്ങുന്ന പ്രതി വീണ്ടും പ്രസ്തുത മേഖലയിലെത്തി വീണ്ടും ഇത്തരത്തിലുള്ള ക്രമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്.
ഇയാളടക്കമുള്ളവര്‍ക്കെതിരേ വേണ്ട വിധത്തില്‍ നിയമനടിപടികള്‍ ഉണ്ടായാല്‍ പൊഴുതന പ്രദേശത്തെ ലഹരിയില്‍ നിന്ന് രക്ഷിക്കാനാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇതിന് പ്രദേശത്തെ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും ഇത്തരക്കാര്‍ക്കെതിനെ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."