റാഫേല്‍: ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന് സി.എ.ജി
ന്യൂഡല്‍ഹി: ഫ്രാന്‍സുമായുള്ള റാഫേല്‍ യുദ്ധ വിമാനക്കരാറുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തു വിടാനാകില്ലെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍(സി.എ.ജി). റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഈ സാഹചര്യത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടിയായി സി.എ.ജി പറഞ്ഞു.
മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയായ ആക്ടിവിസ്റ്റ് വിഹാര്‍ ദുര്‍വെ നല്‍കിയ അപേക്ഷയിലാണ് സി.എ.ജിയുടെ മറുപടി. ഓഡിറ്റ് നടപടികള്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ല. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് സി.എ.ജിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് ഇതു പാര്‍ലമെന്റിനു മുന്നിലേക്ക് എത്തും. അതിന് മുന്‍പ് റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ ആകില്ലെന്നും സി.എ.ജി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."