ശബരിമല: ഇരുമുന്നണികളെയും കടന്നാക്രമിച്ച് നരേന്ദ്രമോദി
കൊല്ലം: ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയും ഇരുമുന്നണികളെ കടന്നാക്രമിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. ശബരിമല വിഷയത്തില്‍ ഭക്തര്‍ക്കൊപ്പം നിന്ന ഒരേയൊരു പാര്‍ട്ടി ബി.ജെ.പിയാണെന്നും ഇന്ന് രാജ്യം ചര്‍ച്ച ചെയ്യുന്നത് ശബരിമലയെക്കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം പീരങ്കിമൈതാനത്ത് സംഘടിപ്പിച്ച എന്‍.ഡി.എ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രത്തിലിടം പിടിക്കാന്‍ പോകുന്ന സമരമാണ് ശബരിമലയിലേത്. കേരളത്തിന്റെ ആധ്യാത്മികതയുടെയും ചരിത്രത്തിന്റെയും അടയാളമാണ് ശബരിമല. അവിടത്തെ യുവതീപ്രവേശന വിഷയത്തില്‍ എല്‍.ഡി.എഫ് എടുത്തത് ഏറ്റവും പാപകരമായ നിലപാടായി ചരിത്രം രേഖപ്പെടുത്തും.
ഇന്ത്യയുടെ സംസ്‌കാരത്തെയും ആധ്യാത്മികതയെയും ബഹുമാനിക്കുന്നവരല്ല എല്‍.ഡി.എഫുകാര്‍. കോണ്‍ഗ്രസിനാകട്ടെ ഈ വിഷയത്തില്‍ ഇതുവരെ ഒരു നിലപാടില്ല. പാര്‍ലമെന്റില്‍ ഒരു നിലപാടെടുക്കുന്ന കോണ്‍ഗ്രസ് കേരളത്തിലെ പത്തനംതിട്ടയില്‍ മറ്റൊരു നിലപാടാണ് എടുക്കുന്നത്.
ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ നിലപാട് വളരെ കൃത്യമാണ്. ഇടതും കോണ്‍ഗ്രസും ലിംഗനീതി, സാമൂഹ്യനീതി എന്നെല്ലാം പറഞ്ഞേക്കാം. പക്ഷേ അവരുടെ പ്രവൃത്തികള്‍ അതിനെല്ലാം വിഭിന്നമാണ്. ലിംഗനീതിക്കെതിരാണ് മുത്വലാഖ്. നിരവധി ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ നിരോധിച്ചതാണ് മുത്വലാഖ്. മുത്വലാഖിനെതിരായ ബില്ല് കൊണ്ടുവന്നപ്പോള്‍ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും അതിനെ എതിര്‍ത്തു. വോട്ട് ബാങ്ക് മാത്രമാണ് അവരുടെ ലക്ഷ്യമെന്ന് മോദി പറഞ്ഞു. കുറച്ചു ദിവസം മുന്‍പ് സാമ്പത്തിക സംവരണനിയമം സര്‍ക്കാര്‍ കൊണ്ടുവന്നു. ഏത് ജാതി മതങ്ങളിലുള്ളവര്‍ക്കും ഒരേ അവസരം വേണം, തുല്യനീതി വേണം എന്നതാണ് സര്‍ക്കാര്‍ നയം. സാമ്പത്തിക സംവരണബില്ല് ചരിത്രഭൂരിപക്ഷത്തോടെ പാസായി. കേരളത്തിന്റെ ശാന്തി നശിപ്പിച്ചത് ഭരണം മാറിമാറി കൈയാളുന്ന ഇരുമുന്നണികളുമാണ്. കേരളത്തെ വര്‍ഗീയതയുടെയും അഴിമതിയുടെയും കേന്ദ്രമാക്കിയത് എല്‍.ഡി.എഫും യു.ഡി.എഫുമാണെന്നു അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."