HOME
DETAILS

സെന്‍സസ് നടപടി നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ്; സാധാരണ നടപടിയെന്ന് മുഖ്യമന്ത്രി, സഭയില്‍ ബഹളം

  
backup
February 06 2020 | 06:02 AM

census-opposition-km-shaji-kerala

 

തിരുവനന്തപുരം: കേരളത്തില്‍ സെന്‍സസ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍സസ് സാധാരണ നടപടി മാത്രമാണെന്നും എന്‍.പി.ആറുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ സെന്‍സസില്‍ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സെന്‍സസിലൂടെ എന്‍.പി.ആറിനു വേണ്ടി വിവരശേഖരണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം, സെന്‍സസ് നടപടി നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയ്ക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കെ.എം ഷാജി എം.എല്‍.എയാണ് സെന്‍സസ് പ്രവര്‍ത്തനത്തിലെ ആശങ്ക ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയം അവതരിപ്പിച്ചത്. സെന്‍സസ് ഉദ്യോഗസ്ഥരുടെയും എന്യുമറേറ്റര്‍മാരുടെയും നിയന്ത്രണം കേന്ദ്ര സര്‍ക്കാരിനാണെന്ന് നോട്ടീസ് അവതരിപ്പിച്ച കെ.എം ഷാജി ആരോപിച്ചു. ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ജനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ വിഡ്ഢികളാക്കുകയാണെന്നും മുസ്‌ലിംകളെ കെട്ടിപ്പിടിച്ചാല്‍ തീരുന്നതല്ല പ്രശ്‌നമെന്നും കെ.എം ഷാജി പറഞ്ഞു.

എന്‍.പി.ആറുമായി ബന്ധപ്പെട്ട് കേന്ദ്രം വിളിച്ച യോഗത്തില്‍ എന്തിനാണ് സംസ്ഥാന സര്‍ക്കാര്‍ പങ്കെടുത്തതെന്നും കെ.എം ഷാജി ചോദിച്ചു. യോഗത്തിലേക്ക് പശ്ചിമബംഗാള്‍ പോയില്ലെന്നും ആണിനേക്കാള്‍ ശക്തയായ പെണ്ണാണ് അവിടെ ഭരിക്കുന്നതെന്നും കെ.എം ഷാജി പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി; പാതിരാ പരിശോധനയില്‍ സ്ഥാനാര്‍ഥിയുടെ വാദങ്ങള്‍ തള്ളി സി.പി.എം

Kerala
  •  a month ago
No Image

കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി; പങ്കെടുത്ത് പാലക്കാട്ടെ സ്ഥാനാര്‍ഥികള്‍

Kerala
  •  a month ago
No Image

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

Kerala
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago