HOME
DETAILS
MAL
മോദിയുടെ പാതയില്‍ തന്നെയാണ് പിണറായിയുടെയും ഭരണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
backup
February 06 2020 | 06:02 AM
തൃശൂര്‍: നരേന്ദ്ര മോദിയുടെ പാതയില്‍ തന്നെയാണ് പിണറായി വിജയന്റെയും ഭരണമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മോദിയും പിണറായിയും എതിരാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
സര്‍ക്കാരിനെ അധ്യാപക സംഘടന വേദികളില്‍ വിമര്‍ശിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ ഉത്തരവിന് വില കല്‍പ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും അധ്യാപകനെതിരെ നടപടി എടുക്കാന്‍ ധൈര്യമുണ്ടോയെന്നും എന്ന് അദ്ദേഹം വെല്ലുവിളിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനം തൃശൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."