'ലിസ്റ്റിലെ അനര്‍ഹരെ കണ്ടെത്തുന്നതില്‍നിന്ന് പഞ്ചായത്തുകളെ ഒഴിവാക്കണം'
മലപ്പുറം: ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റേഷന്‍ ഗുണഭോക്താക്കളുടെ മുന്‍ഗണനാ, മുന്‍ഗണനേതര പട്ടികയിലെ അനര്‍ഹരെ കണ്ടെത്തുന്നതിനും അര്‍ഹരായ ഇനിയും ഉള്‍പ്പെട്ടിട്ടില്ലാത്തവരെ കൂട്ടിച്ചേര്‍ക്കുന്നതിനുമുള്ള ചുമതലയില്‍നിന്നു ഗ്രാമപഞ്ചായത്തുകളെ ഒഴിവാക്കി പകരം ഉദ്യോഗസ്ഥതലത്തില്‍ അടിയന്തിര സംവിധാനമുണ്ടാക്കണമെന്നു കേരളാ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി.
മുന്‍ഗണനാ ലിസ്റ്റിലേക്കുള്ള അപേക്ഷകരുടെ നിയമനങ്ങളില്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കോ ജനപ്രതിനിധികള്‍ക്കോ ഇടപെടാന്‍ അവസരമുണ്ടായിരുന്നില്ല. ഉദ്യോഗസ്ഥ പാനലിന്റെ നേതൃത്വത്തില്‍ ഹിയറിങ് നടത്തി തയാറാക്കിയ ലിസ്റ്റ് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗീകരിച്ച് തീര്‍പ്പാക്കണമെന്ന നിര്‍ദേശം അംഗീകരിക്കാനാകില്ല. ലിസ്റ്റ് ചര്‍ച്ച ചെയ്ത മുഴുവന്‍ ഗ്രാമസഭകളും ബഹളത്തില്‍ കലാശിക്കുകയാണുണ്ടായത്. അര്‍ഹരായ ധാരാളം ഗുണഭോക്താക്കള്‍ ഇനിയും പുറത്തുനില്‍ക്കേ അനര്‍ഹരെ ഒഴിവാക്കി ലിസ്റ്റ് അംഗീകരിച്ച് സമര്‍പ്പിക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്കു പരിമിതികളുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എ.കെ നാസര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി. സത്യന്‍, കെ.എ മുഹമ്മദ് സഹീര്‍, ഫൈസല്‍ എടശ്ശേരി, വി.പി മുഹമ്മദ് ഹനീഫ, സുമയ്യ സലീം പൂക്കോട്ടൂര്‍, പി.ടി സുനീറ, കെ.എം സലീം മാസ്റ്റര്‍, യൂസുഫ് മുല്ലപ്പള്ളി, സി. രാജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."