ജില്ലാ പഞ്ചായത്ത് യോഗം: പദ്ധതിയില്‍ വിവേചനമെന്ന് ആക്ഷേപം; ചൂടേറിയ ചര്‍ച്ച
കണ്ണൂര്‍: പദ്ധതി നടത്തിപ്പില്‍ വിവേചനം കാണിക്കുന്നുവെന്ന പ്രതിപക്ഷ അംഗങ്ങളുടെ ആരോപണത്തില്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ചര്‍ച്ച കത്തികയറി. സ്വന്തം വാര്‍ഡില്‍ നടക്കുന്ന പദ്ധതി നടത്തിപ്പ് പോലും അറിയുന്നില്ലെന്നും സ്റ്റാന്റിങ് കമ്മറ്റി അംഗങ്ങള്‍ ഡിവിഷന്‍ സന്ദര്‍ശിക്കുമ്പോള്‍ ഡിവിഷന്‍ അംഗങ്ങളെ അറിയിക്കുന്നില്ലെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ആരോപിച്ചു. പദ്ധതി നടത്തിപ്പില്‍ ഒരു വിവേചനവുമില്ലെന്നും ഉന്നയിച്ച വിഷയങ്ങളില്‍ പോരായ്മകള്‍ പരിഹരിക്കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് യോഗത്തെ അറിയിച്ചു. എന്നിട്ടും ചില പ്രതിപക്ഷ അംഗങ്ങള്‍ ഈ വിഷയത്തില്‍ പരാതികള്‍ ഉന്നയിക്കാനെഴുന്നേറ്റപ്പോള്‍ പറയേണ്ടത് പറഞ്ഞില്ലേയെന്നും, ഇനിയും കടിച്ചു കീറാന്‍ വരികയാണോയെന്നും പ്രസിഡന്റ് ചോദിച്ചതോടെയാണ് ചര്‍ച്ചകള്‍ക്ക് വിരാമമായത്.
ഉളിക്കല്‍ ഡിവിഷന്‍ അംഗം തോമസ് വര്‍ഗീസും നടുവില്‍ ഡിവിഷന്‍ അംഗം ജോയി കൊന്നക്കലും തില്ലങ്കേരി ഡിവിഷനിലെ അഡ്വ. മാര്‍ഗരറ്റ് ജോസുമടങ്ങിയ യു.ഡി.എഫ് അംഗങ്ങളാണ് സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനങ്ങള്‍ അംഗീകരിക്കുന്ന ചര്‍ച്ചക്കിടയില്‍ വിവേചന ആരോപണവുമായി ചര്‍ച്ച തുടങ്ങിയത്.
മുന്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി ഒരു സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയ റോഡ് നിര്‍മാണം ഇക്കുറിയെങ്കിലും നടത്തിക്കൊടുക്കണമെന്നതിനാലാണ് തനത് ഫണ്ട് അനുവദിച്ച് റോഡ് പണിക്ക് ടെണ്ടര്‍ നല്‍കിയതെന്നും, സ്‌കൂള്‍ അധികൃതരുടെ നിരന്തരമുള്ള അഭ്യര്‍ഥനയാണ് ഇതിനു പിന്നിലെന്നും പ്രസിഡന്റ് കെ.വി സുമേഷ് മറുപടി നല്‍കി. ഡിവിഷന്‍ അംഗം ഈ പ്രവര്‍ത്തി അറിയാതെ പോയത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു കീഴ്‌വഴക്കമാക്കാന്‍ ഉദ്ദേശമില്ല. ഭരണസമിതി അംഗങ്ങള്‍ക്കു നേരെ ഒരു വിവേചനവും ഇല്ലെന്നും അടിയന്തിര സാഹചര്യത്തില്‍ അങ്ങനെ ചെയ്തുവെന്നു മാത്രമേയുള്ളൂവെന്നും പദ്ധതി വിഹിതം നല്‍കുമ്പോള്‍ ഒരു വിവേചനവും കാട്ടിയിട്ടില്ല. സ്റ്റാന്റിംഗ് കമ്മിറ്റികള്‍ ഡിവിഷന്‍ സന്ദര്‍ശിക്കുമ്പോള്‍ ഡിവിഷന്‍ അംഗം അറിയണം. ഉണ്ടായ പോരായ്മകള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറുപടി പറഞ്ഞശേഷം സംസാരിക്കാനെഴുന്നേറ്റ തോമസ് വര്‍ഗീസ് വീണ്ടും വിവേചനത്തെ കുറിച്ച് സംസാരിക്കാനെഴുന്നേറ്റപ്പോഴാണ് പറയേണ്ടത് ഞാന്‍ പറഞ്ഞില്ലേ, പിന്നെന്തിനാണ് വീണ്ടും കടിച്ചു കീറാന്‍ വരുന്നതെന്ന് പ്രസിഡന്റ് ചോദിച്ചു. ഇതോടെയാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, വി.കെ സുരേഷ് ബാബു, കെ ശോഭ, കെ.പി ജയപാലന്‍, ടി.ടി റംല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."