HOME
DETAILS
MAL
അഴുക്കുചാലിന് സ്ലാബില്ല; വെട്ടത്തൂര്‍ ഏഴുതല റോഡില്‍ അപകട ഭീഷണി
backup
June 14 2016 | 00:06 AM
വെട്ടത്തൂര്‍: മേലാറ്റൂര്‍ വെട്ടത്തൂര്‍ റോഡില്‍ വെട്ടത്തൂര്‍ ഏഴുതലയില് അഴുക്കുചാലിന് സ്ലാബില്ലാത്തത് അപകടഭീഷണി ഉയര്‍ത്തുന്നു. മഴവെള്ളം ഒഴുകിപ്പോകാനായി റോഡിന്റെ ഇരുവശങ്ങളിലും നിര്‍മിച്ച അഴുക്കുചാല്‍ സ്ലാബിട്ട് മൂടുകയോ മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. ബസ് സര്‍വീസുകളടക്കം വലുതും ചെറുതുമായ നിരവധി വാഹനങ്ങള്‍ സദാസമയം കടന്നുപോകുന്ന റോഡില്‍ നടപ്പാതയും നിര്‍മിച്ചിട്ടില്ല. അഴുക്കുചാലിന് മുകളില്‍ പുല്ല് നിറഞ്ഞതിനാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്തതും അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."