ബസ് സമരം പിന്‍വലിച്ചു; ഗതാഗത നിയന്ത്രണത്തിന് കൂടുതല്‍ പൊലിസുകാര്‍
വടകര: ജനുവരി ഒന്നുമുതല്‍ വടകരയില്‍ നടപ്പാക്കിയ ഗതാഗത പരിഷ്‌കാരത്തിനെതിരെ പേരാമ്പ്ര-പയ്യോളി റൂട്ടിലെ ബസുടമകള്‍ നടത്തിയ സമരം ഒത്തുതീര്‍ന്നതോടെ ലിങ്ക്‌റോഡ് പരിസരം വീണ്ടും ഗതാഗതക്കുരുക്കിലായി.
കഴിഞ്ഞ ദിവസം കലക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് രണ്ടാഴ്ചയായി നടത്തിയ സമരം ഒത്തുതീര്‍ന്നത്. മൂരാട് പാലം വഴി വടകരയിലേക്ക് എത്തുന്ന എല്ലാ ബസുകളും ലിങ്ക്്‌റോഡില്‍ ആളെ ഇറക്കി പുതിയ ബസ് സ്റ്റാന്‍ഡ് വഴി പോകണമെന്ന തീരുമാനത്തിലാണ് സമരം ഒത്തുതീര്‍ന്നത്.
മുന്‍പ് കൊയിലാണ്ടിയില്‍നിന്ന് വരുന്ന ബസുകള്‍ ലിങ്ക്‌റോഡ് വഴി വരേണ്ടതില്ലെന്നായിരുന്നു ഉത്തരവ്. ഇതിനെതിരെയാണ് സമരം നടന്നത്. സമരം ഒത്തുതീര്‍ന്നതോടെ ലിങ്ക്‌റോഡ് പരിസരം ഗതാഗതക്കുരുക്കിലമര്‍ന്നു. വൈകുന്നേരങ്ങളില്‍ ഗതാഗതക്കുരുക്കഴിക്കാന്‍ ഇതോടെ കൂടുതല്‍ പൊലിസിനെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബസുകളുടെ റൂട്ടുമാറ്റം പരീക്ഷിച്ച് വിജയമെന്നുകണ്ടാല്‍ തുടരുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഗതാഗത പരിഷ്‌കാരത്തിന്റെ വിജയപരാജയങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."