HOME
DETAILS
MAL
ഇബ്റാഹിം കുഞ്ഞിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ഉമ്മന്‍ചാണ്ടി
backup
February 06 2020 | 08:02 AM
ന്യൂഡല്‍ഹി: പൊതുമരാമത്ത് മുന്‍ മന്ത്രി ഇബ്റാഹിം കുഞ്ഞിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാലാരിവട്ടം പാലം സംബന്ധിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് തുറന്ന മനസോടെയല്ല. ഒരാക്ഷേപം ഉണ്ടാക്കി ഇബ്രാഹിം കുഞ്ഞിനെ പ്രതിയാക്കി യു.ഡി.എഫ് ഭരണത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം.
മുസ്ലിം ലീഗിനെ അടര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് വല്ലതും മനസിലുണ്ടെങ്കില്‍ അത് വാങ്ങി വച്ചാല്‍ മതി. യു.ഡി.എഫില്‍ എല്ലാ ഘടകകക്ഷികളുമായും ഉറച്ച പ്രവര്‍ത്തനമാണുള്ളത്. അതിനകത്ത് ഒന്നും ചെയ്യാന്‍ സാധിക്കില്ല. യു.എ.പി.എ, എന്‍.പി.ആര് വിഷയങ്ങളില്‍ പിണറായി സര്‍ക്കാര്‍ എടുക്കുന്ന തെറ്റായ നിലപാടുകള്‍ തിരുത്താന്‍ നിര്‍ബന്ധിതരാകുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."