' ഓട്ടോഗ്രാഫ് ' നാദതാളങ്ങളുടെ വിസ്മയവേദിയായി
കൊയിലാണ്ടി: നാദ താള ലയങ്ങളിലൂടെ ആസ്വാദനത്തിന്റെ അസുലഭ മുഹൂര്‍ത്തം പകര്‍ന്ന് ഗിന്നസ് റിക്കോര്‍ഡ് ജേതാവായ സുധീര്‍ കടലുണ്ടിയും ഫ്‌ലൂട്ടിസ്റ്റ് മധു ബൊ ഹീമിയന്‍സും അരങ്ങ് തകര്‍ത്തപ്പോള്‍ നവ്യാനുഭവത്തിന്റെ വിസ്മയച്ചിറകേറി അധ്യാപകരും വിദ്യാര്‍ഥികളും.
കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അങ്കണമായിരുന്നു വേദി. ഈ മാസം 27ന് നടക്കാനിരിക്കുന്ന പൂര്‍വവിദ്യാര്‍ഥി അദ്ധ്യാപക സംഗമമായ 'ഓട്ടോഗ്രാഫി ' ന്റെ ഭാഗമായാണ് പ്രമുഖരായ തബലിസ്റ്റ് സുധീര്‍ കടലുണ്ടിക്കും ഫ്‌ലൂട്ടിസ്റ്റ് മധു ബൊഹീമിയന്‍സിനും സ്വീകരണമൊരുക്കിയത്. സദസില്‍ ആകാംക്ഷയോടെ കണ്ണും കാതും കൂര്‍പ്പിച്ചിരുന്ന വിദ്യാര്‍ഥികളുമായി ഇരുകലാകാരന്മാരും തബലയിലും ഓടക്കുഴലിലും താള നാദ ഭാഷയിലൂടെ ഏറെ നേരം സംവദിച്ചത് അധ്യാപകരേയും വിസ്മയിപ്പിച്ചു.പ്രധാന അദ്ധ്യാപകന്‍ പി.എ.പ്രേമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് അഡ്വ. പി. പ്രശാന്ത് അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി വിജയന്‍, അധ്യാപകരായ എന്‍.വി വല്‍സന്‍, അബ്ദുറഹിമാന്‍, എ.സുഭാഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."