മുസ്ലിങ്ങള്‍ രാജ്യത്തിനായി ഒന്നും ചെയ്തിട്ടില്ല- യോഗി
ന്യൂഡല്‍ഹി: വിഭജനത്തിന് ശേഷം ഇന്ത്യയില്‍ തുടരാന്‍ തീരുമാനിച്ച മുസ്ലിങ്ങള്‍ രാജ്യത്തിന് വേണ്ടി ഒരു ഉപകാരവും ചെയ്തിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാകിസ്താന്റെ രൂപീകരണത്തിലേക്ക് നയിച്ച വിഭജനത്തെ മുസ്ലിങ്ങള്‍ എതിര്‍ക്കണമായിരുന്നെന്നും യോഗി കൂട്ടിച്ചേര്‍ത്തു. ബിബിസി ഹിന്ദിക്ക് നല്കിയ അഭിമുഖത്തിലാണ് പരാമര്‍ശം.
പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കേ നേരത്തെയും യോഗി വര്‍ഗീയ പരാമര്‍ശങ്ങള്‍ ന
ടത്തിയിരുന്നു. എതിര്‍ക്കുന്നവരെ വെടിവെച്ച് കൊല്ലണമെന്ന് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ സംസാരിക്കുന്നതിനിടെ ആദിത്യനാഥ് പറഞ്ഞിരുന്നു.
ശിവഭക്തരെ തടയുന്നവര്‍ക്ക് തോക്ക് കൊണ്ട് മറുപടി പറയണമെന്നും ഷഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളാണെന്നും മറ്റൊരവസരത്തില്‍ യോഗി പറഞ്ഞിരുന്നു.
ഡല്‍ഹിയില്‍ വര്‍ഗീയതയിലും വിദ്വേത്തിലുമൂന്നിയാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."