'ഹര്‍ത്താലില്‍ കെട്ടിടങ്ങള്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ ഈടാക്കാന്‍ നിയമം വേണം'
കോഴിക്കോട്: ഹര്‍ത്താലിനോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും ഉണ്ടാകുന്ന നഷ്ടങ്ങള്‍ ഇതിന് ഉത്തരവാദിത്വപ്പെട്ടവരില്‍ നിന്ന് ഈടാക്കാനുള്ള പുതിയനിയമം വേണമെന്ന് കേരള ബിള്‍ഡിങ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വ്യാപാര വ്യവസായ മേഖലകളില്‍ കോടിക്കണക്കിന് വരുന്ന രൂപയുടെ നഷ്ടങ്ങള്‍ ഒഴിവാക്കണമെങ്കില്‍ ഹര്‍ത്താല്‍ സമര രീതി രാഷ്ട്രീയ പാര്‍ട്ടികള്‍ പുനഃപരിശോധിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു.
പഴയ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും പുതിയസ്ലാബ് നിരക്കില്‍ ലേബര്റവന്യു നികുതി ചുമത്തുന്നതും പഞ്ചായത്ത് മുനിസിപ്പല്‍ ടാക്സ് പില്ക്കാല പ്രാബല്യവും ഒഴിവാക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നളന്ദ ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് തയ്യില്‍ ഹംസ അധ്യക്ഷനായി.
ജില്ലാ ഭാരവാഹികളായ ചന്ദ്രന് പി. മണാശ്ശേരി, അഡ്വ. ജെനില്‍ ജോണ്‍, സി.ടി കുഞ്ഞോയി, മുഹമ്മദ് പുത്തൂര്‍മഠം, സുനില്ജോര്ജ്ജ്, കല്ലട മുഹമ്മദലി സംസാരിച്ചു. ജന. സെക്രട്ടറി പി.കെ ഫൈസല്‍ സ്വാഗതവും ടി.കെ ആസാദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."