പൊലിസ് ചമഞ്ഞു പണം തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍
കാഞ്ഞങ്ങാട്: ജില്ലാ പൊലിസ് മേധാവി ഓഫിസിലെ പൊലിസുകാരാണെന്നു പറഞ്ഞു യുവാവില്‍ നിന്നു പണം തട്ടിയ കേസില്‍ മുഖ്യപ്രതിയെ പൊലിസ് അറസ്റ്റു ചെയ്തു.
കൊവ്വല്‍പ്പള്ളി വാടക ക്വാര്‍ട്ടഴ്സില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി പ്രേംകുമാറിനെ (34)യാണ് ഹൊസ്ദുര്‍ഗ് സി.ഐ സി.കെ സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയായ നിലാങ്കരയിലെ രാഹുല്‍ ഒളിവിലാണ്.
രണ്ടു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് പിള്ളേര്പീടികയിലെ ടിപ്പര്‍ ലോറി ഡ്രൈവര്‍ വി.കെ സലീമിനെ ഭീഷണിപ്പെടുത്തി ഇരുവരും 10,000 രൂപ കൈക്കലാക്കുകയായിരുന്നു. എസ്.പി ഓഫിസിലെ പൊലിസുകാരാണെന്നു തങ്ങളെന്നും എസ്.പിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള മിത്രം എന്ന സംഘടനയുടെ ഫണ്ടിലേക്കെന്നും പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാണു പണം തട്ടിയത്. പണം തട്ടാനായി പ്രതികള്‍ ഉപയോഗിച്ച സംഘടന വ്യാജമാണെന്നു പൊലിസ് അന്വേഷണത്തില്‍ വ്യക്തമായതായി സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."