നഗരത്തില്‍ വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി
കാസര്‍കോട്: ജില്ല കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ നഗരത്തില്‍ വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി. ഒന്നര മണിക്കൂറോളമാണു കുടിവെള്ളം പാഴായത്. കാസര്‍കോട് സിറ്റി ടവറിനു സമീപത്തെ പ്രധാന പൈപ്പ് ലൈനാണ് ഇന്നലെ പൊട്ടിയത്. മെയിന്‍ വാള്‍വ് പൊട്ടിയതിനെ തുര്‍ന്നു വെള്ളം റോഡിലേക്കു കുത്തിയൊഴുകുകയായിരുന്നു.
ഉടന്‍ തന്നെ വിദ്യാനഗറിലെ വാട്ടര്‍ അതോറിറ്റി ഓഫിസില്‍ വിവരമറിയിച്ചു. പൈപ്പ് ലൈന്‍ ശരിയാക്കണമെങ്കില്‍ സ്ലാബ് കുത്തിപ്പൊളിച്ചു പരിശോധിക്കേണ്ടതുണ്ടെന്നും തല്ക്കാലം വെള്ളം പമ്പു ചെയ്യുന്നതു നിര്‍ത്തി വച്ചിരിക്കുകയാണെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. ഇന്നു സ്ലാബ് നീക്കി നോക്കി മാത്രമേ തകരാര്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് അധികൃതരുടെ വിശദീകരണം. വിവരമറിയിച്ച് ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് എന്‍ജിനിയറും മറ്റും സ്ഥലത്തെത്തിയതെന്നും ആരോപണമുണ്ട്. അടിക്കടി കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നതു മൂലം നഗരവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."