HOME
DETAILS

വിസ്മയങ്ങളും വിജ്ഞാനവും പകര്‍ന്നുനല്‍കി മലയോര മഹോത്സവം

  
backup
January 16 2019 | 03:01 AM

%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%be%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82

മുക്കം: വിസ്മയങ്ങളും വിജ്ഞാനവും പകര്‍ന്നുനല്‍കി അഗസ്ത്യന്‍മുഴി പഞ്ചായത്ത് ഗ്രൗണ്ടില്‍ നടക്കുന്ന മലയോര മഹോത്സവം ശ്രദ്ധേയമാകുന്നു. മലയോര മേഖലയുടെ അതിജീവനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ജില്ലാ പഞ്ചായത്തും തിരുവമ്പാടി പഞ്ചായത്തും സംയുക്തമായി വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മലയോര മഹോത്സവം സംഘടിപ്പിക്കുന്നത്. കാര്‍ഷിക ചെറുകിട വ്യവസായ ഉല്‍പ്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങള്‍ക്ക് പുറമെ കാര്‍ഷിക, മൃഗസംരക്ഷണ, ശാസ്ത്ര, സാങ്കേതിക, പൊലിസ്, ക്ഷീരവികസന, പെട്രോളിയം ആന്‍ഡ് കണ്‍സര്‍വേഷന്‍ റിസര്‍ച്ച് എന്നീ വകുപ്പുകള്‍, ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ്, കെ.എസ്.ഇ.ബി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, വനംവകുപ്പ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സ്റ്റാളുകളും മലയോര മഹോത്സവത്തില്‍ ഒരുക്കിയിട്ടുണ്ട്. ഇടതുപക്ഷ സര്‍ക്കാര്‍ 1000 ദിനം പൂര്‍ത്തീകരിക്കുമ്പോള്‍ കൈവരിച്ച വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ചിത്ര പ്രദര്‍ശനവും പ്രസിദ്ധീകരണങ്ങളുടെ വിതരണവും വില്‍പ്പനയും മേളയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
കോഴിക്കോട് എന്‍.ഐ.ടി, മെഡിക്കല്‍ കോളജ്, ഫയര്‍ഫോഴ്‌സ്, വെറ്റിനറി സര്‍വകലാശാല, ബി.എസ്.എന്‍.എല്‍, എക്‌സൈസ് വകുപ്പ്, ഫെഡറല്‍ ബാങ്ക്, ചൂലൂര്‍ എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍, കേരള ഫീഡ്‌സ്, സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പ്, അരീക്കനട്ട് ആന്‍ഡ് സ്‌പൈസസ് റിസര്‍ച്ച് സെന്റര്‍ തുടങ്ങിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകളും കുടുംബശ്രീയുടെ 25 ലധികം സ്റ്റാളുകളും മറ്റ് ഉല്‍പ്പന്നങ്ങളുടെ 80ലധികം സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
കേരള നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച നിയമസഭ മ്യൂസിയ പ്രദര്‍ശനത്തിന് ഇന്നലെ തുടക്കമായി. തിരുവിതാംകൂര്‍, തിരുകൊച്ചി നിയമസഭ ചരിത്രം മുതല്‍ 14ാം നിയമസഭയുടെ ചരിത്രം വരെ മ്യൂസിയത്തില്‍ ഉണ്ടാകും.
പഴയകാല മുഖ്യമന്ത്രിമാര്‍, സ്പീക്കര്‍മാര്‍, ഗവര്‍ണര്‍മാര്‍, മന്ത്രിമാര്‍, നിയമസഭ സാമാജികര്‍ എന്നിവരുടെ ഫോട്ടോകള്‍, നിയമസഭകളില്‍ നടന്ന പ്രത്യേക സംഭവങ്ങള്‍ അടക്കമുള്ളവ മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്. നമ്മുടെ നിയമസഭ, വജ്ര കേരളം എന്നീ ഡോക്യുമെന്ററികളുടെ പ്രദര്‍ശനവും ആരംഭിച്ചിട്ടുണ്ട്. പുതുതലമുറക്കും ചരിത്ര വിദ്യാര്‍ഥികള്‍ക്കും സാമൂഹ്യ- രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ജനാധിപത്യ സിരാകേന്ദ്രമായ നിയമസഭയെ കുറിച്ച് അറിയാനുതകുന്ന രീതിയിലാണ് നിയമസഭാ മ്യൂസിയത്തിന്റെ പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.17ന് കന്നുകാലി പ്രദര്‍ശനവും മത്സരവും, 18ന് ആട് പ്രദര്‍ശനം, 19ന് കന്നുകുട്ടി പ്രദര്‍ശനവും മത്സരവും, 20ന് അലങ്കാര പക്ഷി പ്രദര്‍ശനം, 22ന് ശ്വാന പ്രദര്‍ശനവും മത്സരവും മേളയില്‍ നടക്കും. മലയോര മേഖലയിലെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിന് പാക്കേജ് ടൂറും ഫാം ടൂറും സജീകരിച്ചിട്ടുണ്ട്. 17 ദിവസങ്ങളിലായി നടക്കുന്ന മേള 27ന് സമാപിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  a minute ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  6 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  44 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 hours ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago