ജി 20: അഴിമതി വിരുദ്ധ ഏജൻസികളുടെ യോഗം റിയാദിൽ
റിയാദ്: ജി 20 കൂട്ടായ്‌മ രാജ്യങ്ങളുടെ അഴിമതി വിരുദ്ധ ഏജൻസികളുടെ പ്രഥമ യോഗം റിയാദിൽ ചേർന്നു. കഴിഞ്ഞ വർഷം സഊദിയാണ് ജി 20 രാജ്യങ്ങളിലെ അഴിമതി വിരുദ്ധ ഏജൻസികളുടെ ചുമതലയുള്ള മന്ത്രിമാരുടെ യോഗം വിളിച്ചുചേർക്കണമെന്ന നിർദേശം മുന്നോട്ടു വെച്ചത്. ഇതിന്റെയടിസ്ഥാനത്തിലാണ് ഈ വർഷം ഉച്ചകോടി നടക്കുന്ന സഊദിയിലെ റിയാദിൽ അഴിമതി വിരുദ്ധ ഏജൻസികളുടെ പ്രഥമ യോഗം ജി 20 രാജ്യങ്ങളുടെ പ്രധാനം യോഗം അരങ്ങേറിയത്. പ്രഥമ യോഗം സഊദി കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷൻ പ്രസിഡന്റ് മാസിൻ ബിൻ ഇബ്രാഹിം അൽകഹ്‌മോസ് ഉദ്ഘാടനം ചെയ്‌തു. അഴിമതികളിലൂടെ രാജ്യത്തിന് നഷ്ടപ്പെട്ട പൊതു പണം കുറ്റക്കാരിൽ നിന്നും തിരിച്ചു പിടിക്കുകയും ചെയ്യുന്നതിനുള്ള തീവ്ര ശ്രമം തങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സർവ മേഖലകളിലും അഴിമതി വിരുദ്ധ പോരാട്ടത്തിന് വലിയ ശ്രമങ്ങളാണ് രാജ്യം ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, സഊദി രാജ കുടുംബങ്ങൾ, മന്ത്രിമാർ, മുൻ മന്ത്രിമാർ, രാജ കുമാരന്മാർ, ആഗോള വ്യവസായി, ലോക കോടീശ്വരൻ എന്നിവരെ അഴിമതിയുടെ പേരിൽ തടവിലാക്കുകയും പിന്നീട് ഇവരിൽ നിന്ന് അഴിമതി പണം കണ്ടെത്തി ഖജനാവിലേക്ക് തിരിച്ചടപ്പിച്ച് വിട്ടയക്കുകയും ചെയ്‌ത സഊദി ഭരണകൂടത്തിന്റെ നടപടി ആഗോള തലത്തിൽ തന്നെ ഏറെ ചർച്ചയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."