HOME
DETAILS

അവഗണന അവസാനിക്കുന്നില്ല സ്‌പെഷല്‍ സ്‌കൂള്‍ ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്

  
backup
January 16 2019 | 04:01 AM

%e0%b4%85%e0%b4%b5%e0%b4%97%e0%b4%a3%e0%b4%a8-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

കോഴിക്കോട്: കേരളത്തിലെ സ്‌പെഷല്‍ സ്‌കൂളുകളിലെ അധ്യാപകരും ജീവനക്കാരും പ്രക്ഷോഭത്തിലേക്ക്. സ്‌പെഷല്‍ സ്‌കൂളുകളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് ഇവര്‍ സമരരംഗത്തിറങ്ങുന്നത്. ഭിന്നശേഷി വിഭാഗങ്ങളില്‍ തന്നെ ഏറെ പ്രയാസം അനുഭവിക്കുന്നവരാണ് ബുദ്ധിപരമായി വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമുള്ള 288 സ്‌പെഷല്‍ സ്‌കൂളുകളാണു കേരളത്തിലുള്ളത്. 25,000 കുട്ടികള്‍ ഈ വിദ്യാലയങ്ങളില്‍ പഠിക്കുന്നു. ഇവരില്‍ അധികകുട്ടികളും തീവ്രവും ഗുരുതരവുമായി ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പാഠ്യപദ്ധതി പ്രകാരം തന്നെയാണ് ഇവിടെ പരിശീലന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
എന്നാല്‍, ബഡ്‌സ് സ്‌കൂളുകളില്‍ 30,650 രൂപയും ഐ.ഇ.ഡിയില്‍ 28,500 രൂപാ നിരക്കിലും ജീവനക്കാര്‍ ജോലി ചെയ്യുമ്പോള്‍ ഈ വിദ്യാലയങ്ങളില്‍ ആറായിരത്തോളം ജീവനക്കാര്‍ ഇപ്പോഴും നാലായിരവും ആറായിരവും രൂപയ്ക്കാണു സേവനം ചെയ്യുന്നത്. സന്നദ്ധസംഘടനകളുടെ നേതൃത്വത്തിലാണ് ഇവയുടെ പ്രവര്‍ത്തനവും. ആയമാര്‍ക്ക് മാത്രം ബഡ്‌സ് സ്‌കൂളില്‍ 17,325 രൂപ പ്രതിഫലം ലഭിക്കുമ്പോള്‍ സ്‌പെഷല്‍ സ്‌കൂളില്‍ 2,500 രൂപ മുതല്‍ 3,500 രൂപ വരെയാണ്.
ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടിയുടെ വിദ്യാഭ്യാസത്തിനു സര്‍ക്കാര്‍ ഒരുവര്‍ഷം ചെലവഴിക്കുന്നത് 6500 രൂപ മാത്രമാണ്. എന്നാല്‍ ശ്രവണ കാഴ്ചാ വൈകല്യമുള്ളവരുടെ വിദ്യാഭ്യാസത്തിനു സര്‍ക്കാര്‍ പ്രതിവര്‍ഷം ചെലവഴിക്കുന്നത് 1,25,000 രൂപയുമാണ്. കഴിഞ്ഞ സര്‍ക്കാര്‍ ഈ മേഖലയെ ഉയര്‍ത്താനായി നൂറില്‍ കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളെ എയ്ഡഡ് പദവിയിലേക്ക് ഉയര്‍ത്തി ഓര്‍ഡര്‍ ഇറക്കിയിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രകടന പത്രികയിലും ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും വാഗ്ദാനങ്ങളില്‍ ഒതുങ്ങുകയായിരുന്നു.
സ്‌പെഷല്‍ സ്‌കൂളുകളോടും ജീവനക്കാരോടുമുള്ള അവഗണനയില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല സമരം നടത്തുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സൂചനയായി നിയമസഭാ മാര്‍ച്ച് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നാളെ സംസ്ഥാനത്തെ എല്ലാ കലക്ടറേറ്റുകളിലേക്കും മാര്‍ച്ചും ധര്‍ണയും നടത്തും.
കോഴിക്കോട് കലക്ടറേറ്റിലേക്ക് നാളെ രാവിലെ പത്തിന് മാര്‍ച്ച് നടത്തുമെന്നും പരിഹാരമായില്ലെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും എം.സി മമ്മദ് കോയ, കെ. അബ്ദുല്‍ ഗഫൂര്‍, ടി. പ്രഭാകരന്‍, എം. മന്‍സൂര്‍, പി.കെ.എം സിറാജ് അറിയിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  18 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  18 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  18 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  18 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  18 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  18 days ago
No Image

ഡിസംബർ 1 മുതൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം; കെഎസ്ഇബി

Kerala
  •  18 days ago
No Image

നവംബർ 27മുതൽ റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ  ഭാഗികമായി ആരംഭിക്കുമെന്ന് സൂചന

Saudi-arabia
  •  18 days ago
No Image

തിരുവനന്തപുരത്ത് ഒന്നര കിലോ ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ

Kerala
  •  18 days ago
No Image

നവംബർ 24 ന് ദുബൈ മെട്രോ സേവനങ്ങൾ പുലർച്ചെ 3 മണി മുതൽ ആരംഭിക്കും; RTA

uae
  •  18 days ago