ഖത്തര്‍ പെട്രോകെമിക്കലും ഖത്തര്‍ വിനോയിലും ലയിക്കുന്നു
ദോഹ: മിസൈദ് പെട്രോകെമിക്കലിന്റേയും ഇന്‍ഡസ്ട്രീസ് ഖത്തറിന്റെയും ഉടമസ്ഥതയിലുള്ള രണ്ട് പ്രധാന കമ്പനികളുടെ ലയനം മാര്‍ച്ചില്‍ നടക്കുമെന്ന് ഖത്തര്‍ പെട്രോളിയം അറിയിച്ചു. ഖത്തര്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന മിസൈദ് പെട്രോ കെമിക്കലിന്റെ കീഴിലുള്ള ഖത്തര്‍ വിനൈല്‍ കമ്പനി(ക്യു.വി.സി)യും ഇന്‍ഡസട്രീസ് ഖത്തറിന്റെ കീഴിലുള്ള ഖത്തര്‍ പെട്രോകെമിക്കല്‍ കമ്പനി(ക്യു.എ.പി.സി.ഒ.കാപ്കോ)യും ലയിച്ച് ഖത്തര്‍ പെട്രോ കെമിക്കല്‍ കമ്പനികാപ്കോ എന്ന പേരില്‍ ഒറ്റകമ്പനിയാകും.
ഖത്തര്‍ പെട്രോളിയം പ്രസിഡന്റ് സാദ് ഷെരീദ അല്കാബിയാണ് ലയന പ്രഖ്യാപനം നടത്തിയത്. സേവന കരാര്‍ ക്രമീകരണത്തിന്റെ ഭാഗമായാണ് ലയനം. ഇത് പ്രകാരം ക്യു.വി.സിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും കാപ്കോയില് ലയിപ്പിക്കും.
ലയനത്തിലൂടെ ഇരുകമ്പനികളുടേയും മത്സരക്ഷമത, സാമ്പത്തിക പ്രകടനം എന്നിവ ശക്തമാകുമെന്ന് അല്‍കാബി പറഞ്ഞു. അതേസമയം, ലയനം ഓഹരിപങ്കാളികളുടെ ഉടമസ്ഥതയില്‍ യാതൊരു മാറ്റവും വരുത്തുന്നില്ല. ഇരു കമ്പനികളുടേയും ഓഹരിപങ്കാളികള്‍ക്ക് ഏകകമ്പനിയായ കാപ്കോയിലൂടെ നേരിട്ട് പ്രയോജനം ലഭിക്കും.
ലയന നടപടികള്‍ മാര്‍ച്ചില്‍ ആരംഭിച്ച് വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന തലത്തിലുള്ള ഖത്തരി കഴിവും മികവും കെട്ടിപ്പെടുക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായി ക്യുവിസിയില്‍ നിലവില്‍ ജോലി ചെയ്യുന്ന എല്ലാ ഖത്തരികളെയും പുതിയ കാപ്കോ കമ്പനിയിലേക്ക് സംയോജിപ്പിക്കും. ഖത്തര്‍ പെട്രോളിയത്തിന്റെ കീഴിലുള്ള റാസ് ഗ്യാസും ഖത്തര്‍ ഗ്യാസും ലയിച്ച് ഖത്തര്‍ ഗ്യാസ് എന്ന ഒറ്റക്കമ്പനിയാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ ലയനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."