HOME
DETAILS

സർക്കാർ ഇടപെടൽ: സാമൂഹ്യ പ്രവർത്തകരുടെ സഹായത്താൽ ജോലിസ്ഥലത്തെ ദുരിതങ്ങൾ താണ്ടി മലയാളി വനിത നാട്ടിലേയ്ക്ക് മടങ്ങി

  
backup
February 06 2020 | 15:02 PM

%e0%b4%b8%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b5%bc-%e0%b4%87%e0%b4%9f%e0%b4%aa%e0%b5%86%e0%b4%9f%e0%b5%bd-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b5%8d%e0%b4%af-%e0%b4%aa

     ദമാം: ജോലിസ്ഥലത്തെ ദുരിതങ്ങൾ മൂലം ജീവിതം വഴിമുട്ടിയ മലയാളി വനിത ഇന്ത്യൻ എംബസ്സിയുടെയും നവയുഗം സാംസ്ക്കാരിക വേദിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. രണ്ടു മാസം മുമ്പ് സഊദിയിലെത്തിയ എറണാകുളം തിരുവല്ല സ്വദേശിനി കെ.ടി.സുജയാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. ട്രാവൽസ് ഏജന്റ് വഴി ദമാമിലെ സ്വദേശിയുടെ വീട്ടിലേക്ക് എത്തിയ ഇവർക്ക് സ്‌പോൺസറുടെ പ്രായമായ മാതാവിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. എന്നാൽ, ആദ്യദിവസം മുതലേ തനിയ്ക്ക് മാനസിക പീഢനവും, കഷ്ടപ്പാടുകളും അനുഭവിയ്ക്കേണ്ടി വന്നതായും പലപ്പോഴും മതിയായ ആഹാരം പോലും തടഞ്ഞുവെന്നും ഇക്കാര്യം ചോദിച്ചാൽ സ്ത്രീകൾ ദേഹോപദ്രവം വരെ ഏൽപ്പിച്ചിരുന്നു എന്നും സുജ പറഞ്ഞു.


     ഈ വിവരങ്ങൾ യുവതി നാട്ടിൽ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് സുജയുടെ പിതാവ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു ബോധിപ്പിക്കുകയും നോർക്കയിൽ പരാതി കൊടുക്കയും ചെയ്തു. സംസ്ഥാന സർക്കാരിൽ നിന്നും സഊദിയിലെ ഇന്ത്യൻ എംബസ്സിയിലേയ്ക്ക് പരാതി എത്തിയതിനെ തുടർന്ന് എംബസ്സി നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും ജീവകാരുണ്യപ്രവത്തകയുമായ മഞ്ജു മണിക്കുട്ടന് കേസിൽ ഇടപെടാൻ അനുമതിപത്രം നൽകി ചുമതലപ്പെടുത്തുകയായിരുന്നു. ഇവരുടെ നിർദേശപ്രകാരം യുവതി ജോലിസ്ഥലത്തു നിന്നും ഇറങ്ങി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി അഭയം തേടുകയും മഞ്ജുവും, ഭർത്താവും നവയുഗം ജീവകാരുണ്യപ്രവർത്തകനുമായ പദ്മനാഭൻ മണിക്കുട്ടനും കൂടി പോലീസ് സ്റ്റേഷനിൽ എത്തി യുവതിയെ ജാമ്യത്തിലെടുത്ത് ദമാമിലെ വനിതാ അഭയകേന്ദ്രത്തിൽ എത്തിച്ചു. തുടന്ന് സാമൂഹ്യ പ്രവർത്തകർ യുവതിയുടെ സ്പോൺസറുമായി ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും അയാൾ സഹകരിയ്ക്കാൻ തയ്യാറായില്ല. വിസയ്ക്കായി തനിയ്ക്ക് ചിലവായ പണം തിരികെ നൽകിയാൽ സുജയുടെ കാര്യത്തിൽ ഇടപെടാം എന്നായിരുന്നു സ്‌പോൺസറുടെ മറുപടി. തുടർന്ന് ഇന്ത്യൻ എംബസ്സി സുജയെ കൊണ്ടുവന്ന ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ട്, സ്പോൺസർ വിസയ്ക്ക് നൽകിയ പണം തിരികെ കൊടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു.


     ഒടുവിൽ വനിതാ അഭയകേന്ദ്രം വഴി സുജയ്ക്ക് എക്സിറ്റ് അടിച്ചു നൽകി. നിയമ നടപടികൾ പൂർത്തിയായതോടെ മണിക്കുട്ടന്റെ സുഹൃത്ത് നൽകിയ വിമാന ടിക്കറ്റിലാണ് യുവതി നാട്ടിലേക്ക് യാത്രയായത്. സാമൂഹ്യപ്രവർത്തകരായ നൗഷാദ് അകോലത്ത്, റഫീഖ് റാവുത്തർ എന്നിവരും വിവിധ ഘട്ടങ്ങളിൽ സഹായത്തിനായി രംഗത്തുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago