HOME
DETAILS
MAL
'അഹ്‌ലൻ പുളിക്കൽ' സംഗമം സംഘടിപ്പിച്ചു
backup
February 06 2020 | 16:02 PM
റിയാദ്: കെ.എം.സി.സി പുളിക്കൽ പഞ്ചായത്ത് 'അഹ്‌ലൻ പുളിക്കൽ' സംഗമം കലാ-കായിക, സാംസ്കാരിക പരിപാടികളോടെ നടന്നു. പഞ്ചായത്ത് കെ.എം.സി.സി പ്രസിഡന്റ് മുബാറക്ക് ഒളവട്ടൂർ അധ്യക്ഷത വഹിച്ചു.
കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി ബഷീർ സിയാംകണ്ടം ഉദ്‌ഘാടനം ചെയ്തു.
കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി ബഷീർ സിയാംകണ്ടം ഉദ്‌ഘാടനം ചെയ്തു.
'പൗരത്വ ഭേദഗതി നിയമം നാം അറിയേണ്ടത്' എന്ന വിഷയത്തിൽ സത്താർ താമരത്ത് മുഖ്യ പ്രഭാഷണം നടത്തി. സാജിദുൽ അൻസാർ. ഏ.കെ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. കലാ-കായിക മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും നൽകി. കെ.എം.സി.സി നേതാക്കളായ മുഹമ്മദ് വേങ്ങര, അസീസ് വെങ്കിട്ട, അലവിക്കുട്ടി ഒളവട്ടൂർ, മുനീർ വാഴക്കാട്, ഷറഫു പുളിക്കൽ,റസാഖ് ഓമാനൂർ, ഫിറോസ് പള്ളിപ്പടി, സിദ്ധീഖ്. കെ, അനസ് കാട്ടാളി, ഷക്കീബ് മായക്കര സംസാരിച്ചു. ഷൗക്കത്ത് കടമ്പോട്ട്, ഷാഫി മാസ്റ്റർ ചിറ്റത്ത്പാറ, അബ്ദുൽ ഹമീദ് ക്ലാരി, അഷ്‌റഫ് മോയൻ, ശരീഫ് അരീക്കോട്, സലിം സിയാംകണ്ടം, ബഷീർ ചുള്ളിക്കോട്, മുഹമ്മദ്. ഏ.കെ, സലിം ആന്തിയൂർകുന്ന്, സിദ്ധീഖ് പങ്കെടുത്തു. പഞ്ചായത്ത് ജനറൽ സെക്രട്ടറി ലത്തീഫ്. ഏ.കെ. സ്വാഗതവും, കോർഡിനേറ്റർ മുബാറക്ക് ആന്തിയൂർകുന്ന് നന്ദിയും പറഞ്ഞു.
ചിത്രം: സത്താർ താമരത്ത് പൗരത്വ ഭേദഗതി നിയമം നാം അറിയേണ്ടത് എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."