ജപ്പാന് കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു
പൂച്ചാക്കല്‍: പാണാവള്ളിയില്‍ വിവിധ സ്ഥലങ്ങളില്‍ ജപ്പാന് കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. നല്പത്തണ്ണീശ്വരം ജങ്ഷന് വടക്ക് വശം എം എല്‍ എ റോഡില്‍ പായിപ്പാട്ട് സ്റ്റോപ്പിന് സമീപവും തൃച്ചാറ്റുകുളം കുടപുറം റോഡിന് സമീപവുമാണ് മാസങ്ങളായി ജപ്പാന് കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിക്കൊണ്ടിരിക്കുന്നത്.
പ്രദേശവാസികള്‍ നിരവധി തവണ അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. പൈപ്പ് പൊട്ടി വെള്ളം റോഡിലും സമീപ പ്രദേശത്തെ വീടുകളിലും ഒഴുകിക്കൊണ്ടിരിക്കുകയാണ്. മൂവാറ്റുപുഴ ആറില്‍ നിന്നും മാക്കേക്ക വല പ്ലാന്റിലേക്ക് വരുന്ന പ്രധാന പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനെ തുടര്‍ന്ന് 21നു ശേഷം പൂര്‍ണമായും ശുദ്ധജല വിതരണം മുടങ്ങും. ഇതിനുമുന്‍പ് കുടിവെള്ളം ശേഖരിക്കാന്‍ കഴിയാതെ വലയുകയാണ് പ്രദേശവാസികള്‍. പൈപ്പ് ശക്തമായ രീതിയില്‍ പൊട്ടി വെള്ളം ഒഴുകുന്നതിനാല്‍ വീടുകളില്‍ സ്ഥാപിച്ച പൈപ്പുകളില്നിന്നു വേണ്ടത്ര അളവില്‍ വൈള്ളം ലഭ്യമാകുന്നില്ല.
പൈപ്പിന്റെ തകരാര്‍ അടിയന്തരമായി പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."