HOME
DETAILS

സ്വപ്നങ്ങളുടെ അകാശം വിശാലമെങ്കില്‍ പ്രതീക്ഷകളുടെ പൊന്‍പുലരികള്‍ അസ്തമിക്കുന്നില്ല

  
backup
February 06 2020 | 17:02 PM

religious-institutional-in-kerala-and-prospirity

റിയാസ് ഫൈസി പാപ്ലശ്ശേരി


ദര്‍സ് അറബിക് കോളേജുകള്‍ കേരളത്തിന്റെ മതഭൗതിക വിദ്യാഭ്യാസ പുരോഗതില്‍ അത്ഭുതകരമായ പങ്ക് വഹിച്ച ഇടങ്ങള്‍ തന്നെയാണ്. മത പഠനത്തിന്റെ മഹത്തായ പാരമ്പര്യങ്ങളെ ചേര്‍ത്ത് പിടിച്ച് തന്നെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളും മുന്നേറ്റങ്ങളുമാണ് മത കലാലയങ്ങളില്‍ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നത്. സര്‍ഗ്ഗാത്മകതയുടെ നേര് വിളയുന്ന ഇടങ്ങളായി സ്ഥാപനങ്ങള്‍ ഇന്ന് മാറിക്കൊണ്ടിരിക്കുന്നു. സെമിനാറുകളും ടേബിള്‍ ടോക്കുകളും ആനുകാലിക ചര്‍ച്ചാ വേദികളും സിമ്പോസിയം ഉള്‍പ്പടെ ശ്രദ്ധേയ ഇടപെടലുകളും മത കലാലയങ്ങളുടെ അകത്തളങ്ങളെ കൂടുതല്‍ സജീവമാക്കുന്നുണ്ട്. കാലിഗ്രഫികളും ഭാഷാ സമാജ വേദികളും മാഗസിനുകളും കൈയ്യെഴുത്ത് കൃതികളും പതിപ്പുകളും ദര്‍സ് അറബിക് കോളേജുകളിലെ നിത്യവസന്തമായി പരിലസിച്ച് കൊണ്ടിരിക്കുന്നു. ഭൗതിക ക്യാമ്പസുകളെ പോലും മികച്ച് വെക്കുന്ന ചൂടേറിയ സംവാദങ്ങളുടേയും ടിബേറ്റുകളുടേയും തുറന്ന ചര്‍ച്ചകളുടേയും വിലയിരുത്തലുകളുടേയും വിശകലനങ്ങളുടേയും തുറന്ന വേദികളാണ് ദര്‍സ് അറബിക് കോളേജിന്റെ അകത്തളങ്ങളെ ഇന്ന് കൂടുതല്‍ പ്രൗഢമാക്കുന്നത്. മത താരതമ്യ പഠനങ്ങളിലെ ആശയ സംവാദങ്ങള്‍ ക്ലാസ് മുറികളെ പോലും ജീവസുറ്റത്താക്കുന്നുണ്ട്. സംഘടനാ പ്രവര്‍ത്തന രംഗത്തെ പരിശീലനക്കളരി എന്നതിനപ്പുറം വിശാല ചിന്തകളുടേയും വിപ്ലവകരമായ പ്രവര്‍ത്തനങ്ങളുടേയും കര്‍മ്മമണ്ഡലമായി മത കലാലയങ്ങള്‍ മാറിത്തുടങ്ങിയിരിക്കുന്നു.

മത വിദ്യാഭ്യാസ മേഖല തകര്‍ന്ന് കൊണ്ടിരിക്കുന്നു എന്ന ആശങ്കകളെ അസ്ഥാനത്താക്കുന്നതാണ് മാറ്റത്തിന്റെ പുതിയ മറ്റൊലികള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. ഒരാഴ്ചക്കാലം നീണ്ട് നില്‍ക്കുന്ന വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമിയിലെ അലിഫ് ലിറ്ററേച്ചര്‍ ഫെസ്റ്റ് വെലില്‍ ഇന്നലെ പങ്കെടുത്തപ്പോള്‍ ദര്‍സ് അറബിക് കോളേജ് മേഖലകളിലെ അത്ഭുതകരമായ മാറ്റങ്ങളെ വരച്ച് കാണിക്കുന്നതായി അനുഭവപ്പെട്ടു. മതരാഷ്ട്രീയസാമൂഹികസാംസ്‌കാരികമാധ്യമ രംഗത്തെ പ്രഗത്ഭരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ചര്‍ച്ചകളും സംവാദങ്ങളും സെമിനാറുകളും തുറന്ന ചര്‍ച്ചകളുടേയും അറിവിന്റെ അകം പൊരുള്‍ തേടിയുള്ള അന്വേഷണങ്ങളുടേയും ഇടമായി അനുഭവപ്പെട്ടു. മത കലാലയങ്ങള്‍ മാറ്റത്തിന്റെ മറ്റൊലികള്‍ മുഴക്കുന്നു. സമുദായത്തിന്റെ, സമൂഹത്തിന്റെ വളര്‍ച്ചയുടെ, പുരോഗതിയുടെ, മുന്നേറ്റങ്ങളുടെ, നന്മയുടെ നിറമുള്ള ചരിത്രങ്ങള്‍ ഇനിയും നാമേറെ സൃഷ്ടിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  5 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  5 hours ago