'എനിക്ക് പറയാനുള്ളത് പറഞ്ഞുകഴിഞ്ഞു'; എബിവിപിയ്ക്ക് എതിരായ ക്യാംപെയിനില്‍ നിന്ന് ഗുര്‍മേഹര്‍ പിന്മാറി
ന്യൂഡല്‍ഹി: എ.ബി.വി.പിയുടെ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനി ഗുര്‍മെഹര്‍ കൗര്‍ ക്യാംപെയിനില്‍ നിന്നും പിന്മാറി.
ഞാന്‍ ക്യാംപെയ്‌നില്‍ നിന്ന് പിന്മാറുകയാണ്. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. എന്നെ തനിയെ വിടണമെന്ന് അപേക്ഷിക്കുന്നു. എനിക്ക് പറയാനുള്ളത് പറഞ്ഞു. ഒരുപാട് അനുഭവിക്കേണ്ടി വന്നു. ഇരുപതുകാരിയായ എനിക്ക് ഇത്രത്തോളമേ താങ്ങുവാന്‍ കഴിയൂവെന്നും ഗുര്‍മേഹര്‍ പറഞ്ഞു.
I'm withdrawing from the campaign. Congratulations everyone. I request to be left alone. I said what I had to say.. (1/2)
— Gurmehar Kaur (@mehartweets) February 28, 2017
പോരാട്ടം തുടരാനും ഇന്ന് നടത്തുന്ന പ്രതിഷേധറാലിയില്‍ പങ്കെടുക്കാനും വിദ്യാര്‍ത്ഥികളോട് ഗുല്‍മെഹര്‍ ട്വീറ്റില്‍ ആഹ്വാനം ചെയ്യുന്നു.
എന്റെ ധൈര്യത്തേയും മനോബലത്തേയും ചോദ്യം ചെയ്യുന്നവര്‍ക്ക്, ഞാനത് ആവശ്യത്തിലധികം കാണിച്ചിട്ടുണ്ട്. ഒരു കാര്യം ഉറപ്പാണ് അടുത്ത പ്രാവശ്യം ആക്രമണം നടത്തുന്നതിന് മുമ്പായി നമ്മള്‍ രണ്ടുതവണ ആലോചിക്കുമെന്നും ഗുര്‍മേഹര്‍ പറയുന്നു.
One thing is for sure, next time we will think twice before resorting to violence or threats and that's all this was about (2/2)
— Gurmehar Kaur (@mehartweets) February 28, 2017
എ.ബി.വി.പിയെ തനിക്കു ഭയമില്ലെന്നും താന്‍ ഒറ്റയ്ക്കല്ലെന്നുമുള്ള ഗുര്‍മെഹറിന്റെ പോസ്റ്റ് വൈറലായിരുന്നു. ഇതിനു പിന്നാലെ അവര്‍ക്കെതിരേ എ.ബി.വി.പി പ്രവര്‍ത്തകര്‍ ബലാല്‍സംഗ ഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഫേസ്ബുക്കിലെ മുഖചിത്രത്തിനു താഴെയുള്ള കമന്റുകളില്‍ തന്നെ ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിയുള്ളതായി ഗുര്‍മെഹര്‍ പറഞ്ഞിരുന്നു.
To anyone questioning my courage and bravery.. I've shown more than enough
— Gurmehar Kaur (@mehartweets) February 28, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."