ഫറൂഖ് കോളജില്‍ ആസാദ് പങ്കെടുക്കുന്ന പരിപാടിക്ക് വിലക്ക്
ഫറോക്ക് : ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനു ഫാറൂഖ് കോളജില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധം. സോഷ്യോളജി അസോസിയേഷന് പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തുന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് ആസാദിന് കോളേജ് അധികൃതര്‍ അനുമതി നല്‍കാതിരുന്നത്. ഇതില്‍ പ്രതിഷേധിച്ചു എം.എസ്.എഫിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം കോളേജ് ഓഫീസ് ഉപരോധിച്ചു.
ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് ആസദ് പ്രതിഷേധ പരിപാടിക്കെത്തുമെന്ന ഉറപ്പ് സംഘടാകര്‍ക്ക് ലഭിച്ചത്. ഇതു കോളേജ് പ്രിന്‍സിപ്പലിനെ അറിയിച്ചപ്പോഴാണ് അനുമതിയില്ലെന്നു കാര്യം അറിയിച്ചത്. ഇതില്‍ പ്രതിഷേധിച്ചു ജീവനക്കാരെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഓഫീസിനുളളില്‍ തടഞ്ഞു വെച്ചു. രാത്രി വൈകിയും ഉപരോധം തുടരുകയാണ്. മൂന് കുട്ടി വിവരം അറിയിക്കാത്തതിനാലാണ് പരിപാടിക്ക് അനുമതി നല്‍കാത്തതെന്നു പ്രിന്‍സിപ്പാള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."