HOME
DETAILS
MAL
അരി ബംഗാളില്‍ നിന്നെത്തിക്കും; നീതി സ്റ്റോറുകള്‍ തുടങ്ങും- കടകംപള്ളി സുരേന്ദ്രന്
backup
February 28 2017 | 06:02 AM
തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില സര്‍വകാല റെക്കോര്‍ഡിലെത്തിയ സാഹചര്യത്തില്‍ നിയന്ത്രിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് ഇടപെടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. പശ്ചിമബംഗാളില്‍ നിന്ന് കുറഞ്ഞ വിലക്ക് അരി എത്തിക്കുമെന്നും നീതി സ്റ്റോറുകള്‍ വഴി മാര്‍ച്ച് പത്തിനകം വിതരണം ചെയ്യുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. ഇതിനായി 2000 നീതി സ്റ്റോറുകള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് വിതരണക്കാര്‍ അരി നല്‍കാത്തതാണ് പ്രതിസന്ധിയുടെ ഒരു കാരണം. അത്രക്കു പേരുദോഷം മുന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുണ്ട്. അരി വാങ്ങിയിട്ട് സര്‍ക്കാര്‍ വില നല്‍കിയില്ല. 157 കോടി രൂപ കുടിശ്ശികയുണ്ട്. ഇതു പരിഹരിച്ച് അരിയെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."