HOME
DETAILS
MAL
മഞ്ചേരിയില്‍ വിവിധ വകുപ്പുകളുടെ സ്പെഷ്യല്‍ സ്ക്വാഡ് പരിശോധന നടത്തി
backup
June 14 2016 | 01:06 AM
മഞ്ചേരി: പെരിന്തല്‍മണ്ണ സബ്കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സ്പെഷ്യല്‍ സ്ക്വാഡ് മഞ്ചേരിയില്‍ പരിശോധന നടത്തി. പൊതു വിപണി പരിശോധിക്കാനായി രൂപീകരിച്ച സിവില്‍ സപ്ലൈയ്സ്, റവന്യൂ, ലീഗല്‍ മെട്രോളജി, പൊലിസ്, സെയില്‍സ് ടാക്സ് തുടങ്ങിയ വകുപ്പുകളുടേതായിരുന്നു പരിശോധന.
രണ്ടു സൂപ്പര്‍ മാര്‍ക്കറ്റുകളും 16 പലചരക്കു കടകളും നിരവധി പച്ചക്കറി കടകളിലുമായി നടത്തിയ പരിശോധനയില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതെയും ലൈസന്‍സുകള്‍ എടുക്കാതെയും കച്ചവടം നടത്തുന്നതായി കണ്ടെത്തി. ആവശ്യമായ നടപടി സ്വീകരിക്കാന്‍ സബ് കലക്ടര്‍ ശിപാര്‍ശ ചെയ്തു. പരിശോധനക്കു താലൂക്ക് സപ്ലൈ ഓഫീസര്‍ പി.ആര് ജയചന്ദ്രന്, ഏറനാട് ഡെപ്യൂട്ടി തഹസീല്‍ദാര്‍ പി.രഘുനാഥ്, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ വി.അബ്ദു, ഷാജിമോള്‍ തുടങ്ങിയവര്‍ നേതൃതം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."