HOME
DETAILS

ഷമീം മുസ്തഫക്കും മുഹമ്മദ് അർഹാമിനും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

  
backup
February 06 2020 | 18:02 PM

%e0%b4%b7%e0%b4%ae%e0%b5%80%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%ab%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6


റിയാദ്: ഷമീം മുസ്തഫക്കും മുഹമ്മദ് അർഹാമിനും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കഴിഞ്ഞ തിങ്കളാഴ്ച റിയാദിൽ നിന്നും 300 കി.മി അകലെ ഹുമയാത്തിനടുത്ത് സഞ്ചരിച്ച കാർ മറിഞ്ഞ് മരിച്ച മാഹി സ്വദേശികളായ ഷമീം മുസ്തഫ(40)യുടെയും സുഹൃത്ത് അമീന്റെ മകൻ നാല്‌ വയസ്സുകാരനായ മുഹമ്മദ് അർഹാമിന്റെയും മൃതദേഹങ്ങൾ ഇന്ന് റിയാദിലെ നസീം മഖ്ബറയിലാണ്‌ മറവ് ചെയ്തത്. അസർ നമസ്ക്കാരാനന്തരം അൽ രാജ്ഹി മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിലും ഖബറടക്ക ചടങ്ങിലും ബന്ധുക്കളൂം സുഹൃത്തുക്കളുമായി നിരവധി പേർ പങ്കെടുത്തു. അതിനിടെ ഇന്ന് രാവിലെ ഷമീമിന്റെയും അർഹാമിന്റെയും മയ്യിത്തുകൾ അവസാനമായി ഒരു നോക്ക് കാണാൻ ആശുപത്രിയിൽ കഴിയുന്ന ഷമീമിന്റെ ഭാര്യ അഷ്മിലക്കും അമീന്റെ ഭാര്യ ഷാനിബക്കും ബന്ധുക്കളുടെ സാന്നിധ്യത്തിൽ ശുമൈസി ആശുപത്രിയിൽ വെച്ച് അവസരമൊരുക്കി. ഇരുവരും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് അന്ത്യചുംബനം നൽകുന്ന കാഴ്ച അവിടെ കൂടിയവരെ കണ്ണീരിലാഴ്ത്തി.

റിയാദിലെ മാഹിക്കാരുടെ കൂട്ടായ്മയായ ‘മൈവ’യുടെ ട്രഷററായ ഷമീം മുസ്തഫയുടെയും സുഹൃത്ത് അമീന്റെയും കുടുംബം ഉംറ തീർത്ഥാടനം കഴിഞ്ഞ് തിരിച്ചു വരുന്ന വഴിയിലാണ്‌ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടടുത്ത് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ സാരമായി പരിക്കെറ്റ ഷമീമിന്റെ ഭാര്യ അഷ്മില, അമീന്റെ ഭാര്യ ഷാനിബ എന്നിവർ റിയാദ് ശുമൈസി ആശുപത്രിയിൽ ചികിത്സയിലാണ്‌. റിയാദ് കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിനൊപ്പം നിഅ്മത്ത് (പ്രവാസി സാംസ്കാരിക വേദി), ഖമർ (യൂത്ത് ഇന്ത്യ) എന്നിവരും മാഹി കൂട്ടായ്മ പ്രവർത്തകരും സുഹൃത്തുക്കളും അനന്തര നടപടികൾ പൂർത്തിയാക്കുന്നതിന്‌ രംഗത്തുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago