അഞ്ഞൂറു രൂപ കൊണ്ട് പേഴ്സ്
നിലമ്പൂര്‍: പോക്കറ്റില്‍ അഞ്ഞൂറിന്റെ നോട്ടാക്കാമെന്നു കരുതി വാങ്ങിയേക്കല്ലെ, സാക്ഷാല്‍ 500 രൂപയുടെ രൂപത്തിലും വലിപ്പത്തിലും ഉണ്ടാക്കിയ പേഴ്സ് ചിലപ്പോള്‍ നിങ്ങളെ ഇരുമ്പഴിക്കുള്ളിലാക്കിയേക്കാം.
അഞ്ഞൂറിന്റെ നോട്ടിന്റെ അതേ രീതിയില്‍ രണ്ടു ഭാഗങ്ങള്‍ കൊണ്ടുള്ള പേഴ്സാണ് വിപണിയില്‍ വില്പന നടത്തുന്നത്. റിസര്‍വ് ബാങ്കിന്റെ മുദ്ര, റിസര്‍വ്ബാങ്ക് ഗവര്‍ണറുടെ ഒപ്പ്, സെക്യൂരിറ്റി ത്രെഡ്, മഹാത്മാഗാന്ധിയുടെ ഫോട്ടോ, നോട്ടിന്റെ നമ്പര്‍ തുടങ്ങി സാക്ഷാല്‍ നോട്ടാണെന്നു കരുതുന്ന രീതിയിലാണ് പേഴ്സ് നിര്‍മിച്ചിരിക്കുന്നത്.
ഇറങ്ങാനുള്ള നോട്ടിന്റെ പുതിയ തരത്തിലുള്ള സെക്യൂരിറ്റി ത്രെഡ് വരെ ഇതില്‍ ഉപയോഗിച്ചതിനു പിന്നില്‍ വ്യാജനോട്ട് ധാരാളം ഇറങ്ങിയതായി വിലയിരുത്തപ്പെടുന്നുണ്ട്. ഇന്ത്യന്‍ ശിക്ഷാ വകുപ്പ് പ്രകാരം സര്‍ക്കാര്‍ മുദ്ര അനാവശ്യമായി ഉപയോഗിക്കല്‍, റിസര്‍വ് ബാങ്കിന്റെ പേര് ദുരുപയോഗം തുടങ്ങിയവയ്ക്ക് അഞ്ചുവര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
വിപണിയില്‍ 30 രൂപയ്ക്കാണ് പേഴ്സ് വില്പന നടത്തുന്നത്. ഗൗരവം അറിയാതെ നിരവധി യുവാക്കളും ഇത്തരത്തില്‍ പേഴ്സ് വാങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."