ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന 39 പാക് തടവുകാരെ മോചിപ്പിക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന 39 പാക് തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. സമുദ്രാതിര്‍ത്തി ലംഘിച്ച 18 മത്സ്യത്തൊഴിലാളികളെയും ശിക്ഷാ കാലാവധി കഴിഞ്ഞ 21 തടവുകാരെയുമാണ് മോചിപ്പിക്കുന്നത്.
നേരത്തേ, നിയന്ത്രണ രേഖ മുറിച്ചുകടന്നതിനെ തുടര്‍ന്ന് പാക് പിടിയിലായ ഇന്ത്യന്‍ സൈനികന് ബാബുലാല്‍ ചവാനെ മോചിപ്പിച്ച ശേഷം ശിക്ഷാ കാലാവധി തീര്‍ന്ന 33 തടവുകാരെ വിട്ടയക്കണമെന്ന് ഇന്ത്യയിലെ പാക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിത്ത് ആവശ്യപ്പെട്ടിരുന്നു.
കൂടാതെ, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്തുദ്ദഅവ നേതാവുമായ ഹാഫിസ് സയീദിനെ പാകിസ്താന് വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. സയീദ് സമൂഹത്തിന് ഭീഷണിയാണെന്ന് പാക് പ്രതിരോധ മന്ത്രി അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് തടവുകാരെ വിട്ടയക്കാന്‍ തീരുമാനമായത്.
മോചിപ്പിക്കേണ്ടവരെ കണ്ടെത്തിയിട്ടുണ്ടെന്നും മാര്‍ച്ച് ഒന്നിന് തന്നെ ഇവരെ വിട്ടയക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഔദ്യോഗിക വൃത്തങ്ങള്‍ ്അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."