HOME
DETAILS

നടപടികള്‍ക്ക് റോഡുകളില്‍ എത്ര വിദ്യാര്‍ഥികള്‍ മരിക്കണം?

  
backup
February 06 2020 | 20:02 PM

road-accidents-813865-2020

 

 


സ്‌കൂള്‍ ബസുകള്‍ വിദ്യാര്‍ഥികളുടെ ജീവന്‍ കവരുന്നത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ബസ് ജീവനക്കാരുടെ അശ്രദ്ധമൂലം വിദ്യാര്‍ഥികള്‍ മരണപ്പെടുമ്പോള്‍ ഒന്നോ രണ്ടോ ദിവസം പൊലിസും മോട്ടോര്‍ വാഹന വകുപ്പും ജാഗരൂകരായി എല്ലാ സ്‌കൂള്‍ ബസുകളിലും പരിശോധന നടത്തും. അതുകഴിഞ്ഞാല്‍ പിന്നെയും കാര്യങ്ങളൊക്കെ പഴയപടി തന്നെ.


മലപ്പുറം കൂട്ടിലങ്ങാടി കുറുവ എ.എം.യു.പി സ്‌കൂളില്‍ പഠിക്കുകയായിരുന്ന മൂന്നാം ക്ലാസുകാരന്‍ ഫര്‍സീന്‍ അഹമ്മദ് കഴിഞ്ഞ ചൊവ്വാഴ്ച അവന്‍ സഞ്ചരിച്ച അതേ സ്‌കൂള്‍ ബസിന്റെ ടയറിനടിയില്‍പെട്ട് ദാരുണമായി മരിക്കാന്‍ ഇടവന്നത് ബസ് ജീവനക്കാരുടെ അശ്രദ്ധ തന്നെയാണ്. പലപ്പോഴും വിദ്യാര്‍ഥികള്‍ ഇങ്ങിനെ മരിക്കേണ്ടിവരുന്നതും ഇതേകാരണത്താലാണ്. എന്നിട്ടും ഇത്തരക്കാരെ സ്‌കൂള്‍ അധികൃതര്‍ വീണ്ടും വീണ്ടും ഡ്രൈവര്‍മാരായും ക്ലീനര്‍മാരായും നിയമിക്കുന്നു.


കുട്ടികളെ കുത്തിനിറച്ച ബസില്‍ വാതില്‍പടിയില്‍ നില്‍ക്കാനായിരുന്നു ഫര്‍സീന്‍ അഹമ്മദിന്റെ വിധി. ബസില്‍ ക്ലീനറോ ആയയോ ഉണ്ടായിരുന്നില്ല. സ്‌കൂള്‍ ബസുകളില്‍ ഇവര്‍ രണ്ടുപേരും ഉണ്ടാകണമെന്നാണ് നിബന്ധന. ബസിന്റെ വാതില്‍പിടിയില്‍ സ്‌കൂള്‍ ബാഗ് കൊളുത്തി വാതില്‍ തുറക്കുകയും ഫര്‍സീന്‍ അഹമ്മദ് പുറത്തേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ബസിന്റെ പിന്‍ചക്രം കയറി ആ കുരുന്നുബാലന്‍ തല്‍ക്ഷണം മരണപ്പെടുകയും ചെയ്തു.


നിരവധി പ്രതീക്ഷകളോടെയാണ് ഓരോ കുട്ടിയേയും രക്ഷിതാക്കള്‍ സ്‌കൂളിലേക്ക് അയക്കുന്നുണ്ടാവുക. അധികൃതരുടെയും ബസ് ജീവനക്കാരുടെയും സുരക്ഷിതത്വത്തില്‍ വീടുകളിലേക്ക് തിരിച്ചുവരുമെന്ന വിശ്വാസത്തിലാണ് അവരൊക്കെയും കുട്ടികളെ സ്‌കൂള്‍ ബസുകളില്‍ കയറ്റിവിടുന്നത്. എന്നാല്‍ ബസ് ജീവനക്കാരും സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളുടെ ആധിക്ക് തെല്ലും വിലകല്‍പിക്കുന്നില്ല. വഴിയില്‍ ഉണ്ടായേക്കാവുന്ന അപകടങ്ങളും കുട്ടികളെ കാണാതാവുന്നതും മുന്‍കൂട്ടി കണ്ടാണ് പല രക്ഷിതാക്കളും സ്‌കൂള്‍ ബസുകളെ ആശ്രയിക്കുന്നത്. സമയത്തിന് ഓഫിസുകളിലും ജോലി സ്ഥലങ്ങളിലും എത്താന്‍ കഴിയാതെ വരുന്ന രക്ഷിതാക്കളും കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ സ്‌കൂള്‍ ബസുകളെയാണ് ആശ്രയിക്കാറ്. സ്‌കൂളുകളുടെ പഠനനിലവാരം ഉയര്‍ത്താന്‍ ശ്രദ്ധകൊടുക്കുന്നതു പോലെ അധികൃതര്‍ കുട്ടികളുടെ ബസ് യാത്രകളിലും അതീവശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെങ്കിലും തികച്ചും ഉദാസീനമായ നിലപാടുകളാണ് അവര്‍ സ്വീകരിക്കാറ്.


സ്‌കൂള്‍ ബസുകള്‍ അപകടങ്ങള്‍ വരുത്തിവെക്കുന്ന വാര്‍ത്തകള്‍ നിരന്തരമായി വന്നിട്ടും ഈ വിഷയത്തില്‍ ഇവര്‍ ശ്രദ്ധകൊടുക്കുന്നില്ല എന്നത് അത്യന്തം ഖേദകരം തന്നെ. ഫര്‍സീന്‍ അഹമ്മദിന്റെ ജീവന്‍ എടുത്തത് ഡ്രൈവറുടെ അശ്രദ്ധയും ബസില്‍ ക്ലീനര്‍ ഇല്ലാതെ വന്നതിനാലുമാണ്. പതിവുപോലെ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിട്ടുണ്ട്. ചിലപ്പോള്‍ ബസിന്റെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കിയെന്നും വരാം. ഒന്ന് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഇതെല്ലാം കെട്ടടങ്ങും. എല്ലാം പഴയതുപോലെ തുടരുകയും ചെയ്യും. വീണ്ടും ഏതെങ്കിലും സ്‌കൂള്‍ ബസ് അപകടത്തില്‍പെടുമ്പോള്‍ (അങ്ങിനെ സംഭവിക്കാതിരിക്കട്ടെ) മാത്രമേ പൊലിസും മോട്ടോര്‍ വാഹന വകുപ്പും ഉണരുകയുള്ളൂ.


സ്‌കൂള്‍ ബസുകളില്‍ ഡ്രൈവറെകൂടാതെ ഒരു സഹായികൂടി വേണമെന്ന നിബന്ധന കുറുവ യു.പി സ്‌കൂള്‍ പാലിച്ചിട്ടില്ല. 1200 കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂളില്‍ ആകെയുള്ളത് രണ്ട് ബസുകള്‍ മാത്രമാണ്. കുട്ടികളെ കുത്തിനിറച്ചാണ് രണ്ട് ബസുകളിലായി കൊണ്ടുപോകുന്നത്. പല സ്‌കൂളുകളും വേണ്ടത്ര ജീവനക്കാരെ ബസുകളില്‍ നിയമിക്കുന്നില്ല. കുട്ടികള്‍തന്നെ ആയമാരായും ക്ലീനര്‍മാരായും പ്രവര്‍ത്തിക്കേണ്ടിവരുന്നു. കുറുവ യു.പി സ്‌കൂള്‍ അപകടം നടന്നതിന് തൊട്ടുപിന്നാലെ പൊലിസും മോട്ടോര്‍ വാഹന വകുപ്പും സ്‌കൂള്‍ ബസുകളില്‍ പരിശോധന നടത്തിയപ്പോള്‍ പതിനൊന്ന് ബസുകളില്‍ സഹായികളുണ്ടായിരുന്നില്ല. കുട്ടികളെ കുത്തിനിറച്ചതിന് 28 ബസുകള്‍ക്കെതിരേ നടപടിയെടുത്തു. പല ബസുകളിലും വേഗപ്പൂട്ട് ഘടിപ്പിച്ചിരുന്നില്ല. പരിചയ സമ്പന്നരല്ലാത്ത ഡ്രൈവര്‍മാരെയും പിടികൂടി. ഇതൊക്കെ കണ്ടെത്താന്‍ ഫര്‍സീന്‍ അഹമ്മദിന് ജീവന്‍ വെടിയേണ്ടിവന്നു. 54 സ്‌കൂള്‍ ബസുകള്‍ക്കെതിരേയാണ് ഒറ്റദിവസം നടപടിയെടുത്തത്. അപ്പോള്‍ നിബന്ധനകള്‍ പാലിക്കാതെ സ്‌കൂള്‍ ബസുകള്‍ യഥേഷ്ടം സഞ്ചരിക്കുകയാണെന്നല്ലേ ഇതില്‍നിന്ന് മനസിലാകുന്നത്. സംസ്ഥാനത്ത് നടത്തിയ പരിശോധനയിലാകട്ടെ 381 സ്‌കൂള്‍ ബസുകള്‍ നിയമം ലംഘിച്ചാണ് ഓടുന്നതെന്നും മനസിലായി. മലപ്പുറം ജില്ലയിലെ സ്‌കൂള്‍ ബസുകളിലാണ് ഏറ്റവുമധികം നിയമ ലംഘനങ്ങള്‍.


പഴയകാലങ്ങളില്‍നിന്ന് വ്യത്യസ്തമായി നിരവധി പ്രതിസന്ധികള്‍ തരണം ചെയ്യേണ്ട അവസ്ഥയാണിന്ന് സ്‌കൂള്‍ കുട്ടികള്‍ക്കുള്ളത്. സ്‌കൂളിനകത്ത് മയക്കു മരുന്നുകള്‍ വരെ സുലഭമായിക്കൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് വിദ്യാര്‍ഥികളുടെ പഠനം മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞവര്‍ഷം സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി വില്‍പനയുമായി ബന്ധപ്പെട്ട് 4709 കേസുകളാണ് റജിസ്റ്റര്‍ ചെയ്യപ്പെട്ടത്.


സ്‌കൂളുകളിലും സ്‌കൂള്‍ ബസുകളിലും കുട്ടികളുടെ സുരക്ഷ സംബന്ധിച്ചു പാലിക്കേണ്ട മാര്‍ഗരേഖ പൊലിസ് വകുപ്പ് പുറത്തിറക്കിയതാണ്. അമിതവേഗം, അലക്ഷ്യമായ ഡ്രൈവിങ് എന്നീ കുറ്റങ്ങള്‍ക്ക് ഒരുതവണയെങ്കിലും ശിക്ഷിക്കപ്പെട്ടവരെ സ്‌കൂള്‍ ബസുകളില്‍ ഡ്രൈവര്‍മാരായി നിയമിക്കരുത്. സ്‌കൂള്‍ ബസുകളില്‍ ക്ലീനര്‍മാരും ആയമാരും നിര്‍ബന്ധമായും ഉണ്ടായിരിക്കണം. സ്‌കൂള്‍ബസ് ഡ്രൈവര്‍മാര്‍ക്ക് ഹെവി വാഹനങ്ങള്‍ ഓടിച്ച അഞ്ച് വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം. ബസില്‍ ജീവനക്കാരെ നിയമിക്കുന്നതിന് മുന്‍പ് അവരുടെ പൊലിസ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. ഓരോ വര്‍ഷവും ഡ്രൈവര്‍മാരുടെ കാഴ്ച പരിശോധനയും ആരോഗ്യസ്ഥിതിയും പരിശോധിക്കണം. ഇതൊക്കെ നിബന്ധനകളില്‍ ചിലതു മാത്രം. സ്‌കൂള്‍ അധികൃതര്‍ ഈ നിയമങ്ങള്‍ പാലിച്ചിരുന്നുവെങ്കില്‍ സ്‌കൂള്‍ബസ് അപകടവാര്‍ത്തകള്‍ തുടരുമായിരുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago