പതിറ്റാണ്ടുകളായി ഇലക്കറിവിഭവമൊരുക്കി മഞ്ഞള്‍പ്പാറയുടെ മുരിങ്ങാമുത്തശ്ശി
കരുവാരകുണ്ട്: മഞ്ഞള്‍പ്പാറ ഗ്രാമത്തിന് ഏറെ ശ്രദ്ധേയമാണു പതിറ്റാണ്ടുകളായി ഇലക്കറിയൊരുക്കുന്ന മുരിങ്ങ മരം. ഏകദേശം എട്ടു പതിറ്റാണ്ടുകളായി മഞ്ഞള്‍പ്പാറ നിവാസികള്‍ ആശ്രയിക്കുന്നത് ഈ മുരിങ്ങാമരത്തെയാണ്.
കരുവാരകുണ്ടു ഗ്രാമപഞ്ചായത്തിലെ കേരള എസ്റ്റേറ്റിലാണു മഞ്ഞള്‍പ്പാറ എന്ന ഗ്രാമം. ഇവിടെ പാന്ത്രയിലേക്കുള്ള വഴിയില്‍ റോഡരികിലാണു പതിറ്റാണ്ടുകള്‍ പഴക്കമുള്ള മുരിങ്ങാമരമുള്ളത്. ഏകദേശം 1936 മുതലാണു മുരിങ്ങാമരത്തിന്റെ പ്രായം നാട്ടുകാരണവന്മാര്‍ കണക്കാക്കുന്നത്. പഴയകാലങ്ങളില്‍ മറ്റുപച്ചക്കറികളേക്കാള്‍ മുന്‍ഗണനയും മുരിങ്ങയിലക്കുണ്ടായിരുന്നു.
റമദാന്‍ മാസത്തില്‍ പുലര്‍ച്ചെ ഭക്ഷണത്തിന് ഇന്നും ഇവിടുത്തുകാര്‍ക്കു മുരിങ്ങകൊണ്ടുള്ള കറിക്കു തന്നെയാണ് ഏറെ പ്രിയം. പകല്‍ സമയങ്ങളില്‍ മുരിങ്ങയൊടിക്കാന്‍ മറന്നവര്‍ രാത്രികളിലും പുലര്‍ച്ചെയുമെത്തി മുരിങ്ങ ഒടിച്ചിരുന്നു. ചില സമയങ്ങളില്‍ ശിഖരം തന്നെ പൊട്ടിവീഴുന്നതു നാട്ടുകാര്‍ക്ക് അനുഗ്രഹമാകും. മരത്തിനു കൊമ്പുകള്‍ കുറവാണെങ്കിലും ഇന്നും ഇതില്‍ നിന്നാണ് ഇവിടെത്തുകാര്‍ റമദാന്റെ പ്രിയമേറിയ മുരിങ്ങാക്കറിയൊരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."