യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; കൂടെ താമസിച്ചിരുന്ന ആള്‍ അറസ്റ്റില്‍
കഴക്കൂട്ടം : ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരണപ്പെട്ട് കിടന്ന വീട്ടമ്മയുടെത് കൊലപാതകമെന്ന് തെളിഞ്ഞതോടെ കൂടെ താമസിച്ചിരുന്ന ആള്‍ അറസ്റ്റില്‍.
കഠിനംകുളം ചാന്നാങ്കര അണക്കപിള്ള ആറ്റരികത്ത് വീട്ടില്‍ ലിയോണ്‍സിന്റെ ഭാര്യ ജസീന്ത (48)യാണ് ദിവസങ്ങള്‍ക്ക് മുന്‍പ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ വീട്ടമ്മ കൊല്ലപ്പെട്ടതാണെന്ന് തെളിയുകയും കൂടെ താമസിച്ചിരുന്ന ചാന്നാങ്കര സ്വദേശി ഷമീര്‍ (44 )നെ കഠിനംകുളം എസ്.ഐ ബിനീഷ്‌ലാലിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റുചെയ്യുകയും ചെയ്തു.
കഴിഞ്ഞ നാല് വര്‍ഷമായി ഭര്‍ത്താവുമായി പിണങ്ങി ചാന്നാങ്കരയിലുള്ള ഷമീര്‍ എന്നയാളുമായാണ് ജസീന്ത താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ 10 തിയതി വ്യാഴാഴ്ച വൈകിട്ട് ഇരുവരും ചേര്‍ന്ന് വീട്ടിനുള്ളില്‍ മദ്യപിച്ചശേഷം കിടന്നുറങ്ങി വൈകുന്നേരം ബാക്കിയിരുന്ന മദ്യം ഷമീര്‍ ആവശ്യപ്പെട്ടപ്പോള്‍ ജസീന്ത നല്‍കിയില്ല. ഇതിനെ തുടര്‍ന്ന് പ്രതി ജസീന്തയെ അടിക്കുകയും ചവിട്ടുകയും ചെയ്തതോടെ ജസീന്ത മദ്യം എടുത്തു ഷമീറിന് നല്‍കി.
ഷമീര്‍ മദ്യപിച്ച ശേഷം വീട്ടമ്മയുമായി വഴക്കുണ്ടാക്കുകയും തറയില്‍ കിടക്കുകയായിരുന്ന ജസീന്തയെ അക്രമിക്കുകയുമായിരുന്നു എന്നും പൊലിസ് പറഞ്ഞു.
ഇതിനുശേഷം വീട് പുറത്തു നിന്നും പൂട്ടിയ ശേഷം ഷമീര്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജസീന്തയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം സംസ്‌കരിച്ചു.
പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ നിര്‍ണായക മൊഴിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു അന്വേഷണം ആരംഭിച്ചു. വയറിലും നെഞ്ചിലും ഏറ്റ മര്‍ദ്ദനം മൂലം കരളിനും കുടലിനും മാരകമായ മുറിവ് പറ്റിയതായി പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
സ്ഥിരമായി വീട്ടില്‍ വച്ച് മദ്യപിച്ചു അടിപിടി കൂടാറുള്ളതിനാല്‍ സംഭവ ദിവസവും പരിസരവാസികള്‍ ബഹളം കേട്ടെങ്കിലും കാര്യമാക്കിയിരുന്നില്ല.
പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഠിനംകുളം എസ്.ഐ ബിനീഷ്‌ലാലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റുചെയ്തത് ജസീന്തക്കു അഞ്ച് പെണ്മക്കളുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."