ഗ്രാമങ്ങളില്‍ വില്‍ക്കുന്ന കുപ്പിവെള്ളം: വ്യാജ കമ്പനികളുടേതെന്ന് പരാതി
വെഞ്ഞാറമൂട്: ഗ്രാമങ്ങലില്‍ വില്‍പന നടത്തുന്ന കുപ്പിവെള്ളങ്ങള്‍ വ്യാജ കമ്പനികളുടേതെന്ന് പരാതി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയൊ ഭക്ഷ്യസുരക്ഷാ വകുപ്പന്റെയോ അനുമതിയൊന്നുമില്ലാത്തവയാണ് പലബ്രാഡുകളില്‍ കുപ്പിവെള്ളവുമായി ചെറുതും വലുതുമായ കടകളില്‍ എത്തുന്നത്.
പല സ്ഥാപനങ്ങളെക്കുറിച്ചും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്കും അറിവില്ലെന്നും ആക്ഷോപമുണ്ട്്. പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ വില്‍ക്കുപന്ന കുപ്പിവെള്ളത്തിന് പോലും വ്യാജനുണ്ടെന്നും പറയപ്പെടുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നടക്കമുള്ള വ്യാജവെള്ളം എത്തുന്നതായാണ് പരാതി. ഗ്രാമനഗര വ്യത്യാസമില്ലതെ വ്യാജ കുടിവെള്ള വില്‍പന ഏറെയാകുകയാണ്. വേനല്‍കടുത്തതോടെ കുപ്പിവെള്ളത്തിന് വന്‍ ഡിമാന്‍ഡാണ്. കുപ്പിവെള്ളത്തില്‍ മാരക അളവില്‍ കാല്‍സ്യവും ക്ലോറൈഡും കോളിേഫാം ബാക്ടീരിയയും അടങ്ങിയതായി അടുത്തിടെ നടന്ന പരിശോധനയില്‍ തെളിഞ്ഞത് വാര്‍ത്തയായിരുന്നു.
വ്യക്തമായ മാനദണ്ഡങ്ങള്‍ അനുസരിച്ചാവണം കമ്പനികള്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് നിയമം. വെള്ളത്തിെന്റ ഗുണനിലവാരം പരിശോധിക്കാന്‍ ലാബും പരിശോധകരും വേണമെന്നും നിയമമുണ്ട്. എന്നാല്‍, പലയിടത്തും ഇതൊന്നുമില്ല. ബി.ഐ.എസിെന്റയും ഐ.എസ്.ഐയുടെയും അനുമതി വാങ്ങി ഭക്ഷ്യസുരക്ഷ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ അംഗീകാരത്തോടെ വേണം കമ്പനികള്‍ പ്രവര്‍ത്തിക്കേണ്ടത്. സ്ഥാപനങ്ങളില്‍ നിരന്തരം പരിശോധന വേണമെന്നും നിയമമുണ്ട്. എന്നാല്‍, ഇതൊന്നും നടക്കുന്നില്ല. തദ്ദേശ സ്ഥാപനങ്ങളും ഇവരെ സംരക്ഷിക്കുന്നുണ്ട്. കുട്ടികള്‍ക്ക് പ്രീയങ്കരമായ സ്‌ഫോട് ഡ്രിങ്ക്‌സുകളിലും വലിയതോതില്‍ വ്യാജന്‍മാരാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."