അടച്ചിട്ട വീട്ടില്‍ കവര്‍ച്ച; പൊന്നാനി സി.ഐക്ക് അന്വേഷണച്ചുമതല
ചങ്ങരംകുളം: അടച്ചിട്ട വീട് കുത്തിത്തുറന്ന് ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായി പൊലിസ് അറിയിച്ചു. കഴിഞ്ഞ ദിവസം കോലിക്കര സ്വദേശി ചെറുവത്തൂര്‍ ലിജു സി മാത്യുവിന്റെ വീട്ടില്‍ നിന്നാണ് 15 പവന് സ്വര്‍ണാഭരണങ്ങളും ഏഴായിരം രൂപയും മോഷണം പോയത്.
ശനിയാഴ്ച ഉച്ചക്ക് കുന്നംകുളത്തെ മരണം നടന്ന ബന്ധുവീട്ടില്‍ പോയ ലിജുവും കുടുംബവും ഞായറാഴ്ച ഉച്ചയോടെ വീട്ടിലെത്തി പൂട്ടിയിട്ട ഗേറ്റ് തുറന്ന് അകത്ത് കയറിയപ്പോഴാണ് വാതില്‍ തകര്‍ത്ത് അലമാര തുറന്ന് ആഭരണവും സ്വര്‍ണവും കവര്‍ന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് ചങ്ങരംകുളം പൊലിസില്‍ പരാതി നല്‍കുകയും എസ്.ഐ ആര് വിനോദ് കവര്‍ച്ച നടന്ന വീട്ടിലെത്തി പരിശോധന നടത്തി. തുടര്‍ന്ന് മലപ്പുറത്ത് നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.
പൊന്നാനി സി.ഐ രാധാകൃഷ്ണപിള്ളക്കാണ് അന്വേഷണ ചുമതല. അന്വേഷണം ഊര്‍ജിതമാക്കിയതായി അന്വേഷണസംഘം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."