HOME
DETAILS
MAL
മോദി ഇന്ന് അസം സന്ദര്‍ശിക്കും
backup
February 07 2020 | 01:02 AM
ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അസം സന്ദര്‍ശിക്കും. ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ സമാധാനത്തിനു വഴിയൊരുക്കുന്ന ബോഡോ കരാര്‍ ഒപ്പുവച്ചതിന്റെ ആഘോഷപരിപാടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയുടെ അസം സന്ദര്‍ശനം.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഈ മേഖലയിലെ അതിവേഗ വളര്‍ച്ചയും സമാധാനവുമാണ് ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടാണ് ബോഡോ സമാധാന കരാറില്‍ ഒപ്പുവച്ചതെന്നും അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. ബോഡോലാന്‍ഡ് ഭരണമേഖലാ പ്രദേശത്തുനിന്നുള്‍പ്പെടെ അസമിലെ നാലു ലക്ഷം ജനങ്ങള്‍ പരിപാടിയില്പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ കരുതുന്നത്.
ജനുവരി 27നു ഡല്‍ഹിയില്‍വച്ചാണ് ആഭ്യന്തര മന്ത്രാലയവും നിരോധിത സംഘടനയായ നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് (എന്‍.ഡി.എഫ്.ബി) പ്രതിനിധികളും കരാറില്‍ ഒപ്പുവച്ചിരുന്നത്. അസമില്‍ പൗരത്വനിയമ ഭേദഗതിക്കെതിരേയുണ്ടായ പ്രതിഷേധങ്ങള്‍ക്കു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനംകൂടിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."