HOME
DETAILS

പാര്‍ക്ക് നിര്‍മിക്കാന്‍ തുക ലഭ്യമാക്കും: മന്ത്രി കെ. രാജു

  
backup
January 16 2019 | 06:01 AM

%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d

`പുനലൂര്‍: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ തൊളിക്കോടുള്ള സ്ലഡ്ജ് ലൂണിന്റെ കാടുമൂടി നശിക്കുന്ന സ്ഥലത്ത് പാര്‍ക്ക് നിര്‍മിക്കാന്‍ വികസന ഫണ്ടില്‍നിന്നു തുക ലഭ്യമാക്കുമെന്ന് മന്ത്രി കെ. രാജു. രണ്ടു മാസത്തിനകം അതിന്റെ നടപടിക്രമങ്ങള്‍ തുടങ്ങണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മന്ത്രിയുടെ പ്രഖ്യാപനം നിലവില്‍ മണ്‍ക്കൂനകളില്‍ കാടും മരങ്ങളും നിറഞ്ഞ് ഇഴജന്തുക്കളുടെ താവളമായി മാറിയ ലഗൂണ്‍ പ്രദേശത്തെ ആകര്‍ഷക കേന്ദ്രമാക്കി മാറ്റാന്‍ വഴിയൊരുക്കും. ഇവിടെ വിശാലമായ പാര്‍ക്കും വിശ്രമസ്ഥലങ്ങളും പൂന്തോട്ടവും ഒരുക്കാന്‍ സ്ഥലമുണ്ട്. തൊളിക്കോട് മണിയാര്‍ പാതയ്ക്കരികിലാണ് ആറ് ഏക്കര്‍ സ്ഥലത്താണ് സ്ലഡ്ജ് ലഗൂണ്‍ ഉള്ളത്.
പനങ്കുറ്റി മലയിലുള്ള ജല ശുദ്ധീകരണ പ്ലാന്റില്‍ നിന്നുള്ള ചെളിവെള്ളം നിറയ്ക്കാനായി ഇവിടെ മൂന്നു വലിയ കുളങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഇവിടെനിന്നു തെളിയുന്ന ജലം കല്ലടയാറ്റിലേക്ക് ഒഴുക്കാനും സംവിധാനമുണ്ട്. എന്നാല്‍ വലിയ ലഗൂണില്‍ വര്‍ഷങ്ങളോളം ചെളി സംഭരിക്കാനുള്ള സ്ഥലമുണ്ട്. ജപ്പാന്‍പദ്ധതി പൂര്‍ണ തോതില്‍ കമ്മിഷന്‍ ചെയ്തിട്ടില്ലാത്തതിനാല്‍ പ്ലാന്റില്‍നിന്ന് ഇവിടെ എത്തുന്ന ചെളിവെള്ളത്തിന്റെ അളവും കുറവാണ്.
മൂന്നു വലിയ കുളങ്ങളില്‍ ഇന്ത്യയില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതികളില്‍ സ്ലഡ്ജ് ഗ്രൂണുള്ളത് മീനാടിന് മാത്രമാണ്. അതാണ് കാടായി മാറിയിരിക്കുന്നത്. കുളങ്ങളില്‍ ആമ്പല്‍ പൂക്കളാല്‍ നിറഞ്ഞിട്ടുമുണ്ട്. ഇവിടെ പാര്‍ക്ക് ഒരുക്കണമെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് പുനലൂര്‍ നഗരസഭയാണ് ആദ്യം ആവശ്യമുന്നയിച്ചത്. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തിയെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago