'ക്യാഷ്ലെസ്സ് ഇന്ത്യ' എന്തായി? പണം വന്നതോടു കൂടി കാര്‍ഡ് ഉപയോഗം കുത്തനെ കുറഞ്ഞു
മുംബൈ: നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത് ക്യാഷ്ലെസ്സ് ഇന്ത്യയ്ക്കു വേണ്ടിയാണെന്നും നിരോധനം വന്നതോടെ കാര്‍ഡ് ഉപയോഗം കൂടിയെന്നും സര്‍ക്കാര്‍ ആഘോഷിച്ചിരുന്നു. എന്നാല്‍ ജനുവരി വരെ കുത്തനെ ഉയര്‍ന്നിരുന്ന കാര്‍ഡ് ഉപയോഗം പണം ലഭ്യമായിത്തുടങ്ങിയതോടെ അതേപോലെ ഇടിഞ്ഞു. ഡിജിറ്റല്‍ ഇടപാട്, യു.പി.ഐ, ഇ ട്രാന്‍സ്ഫര്‍ തുടങ്ങിയ കാഷ്ലെസ്റ്റ് ഇടപാടുകളാണ് ഫെബ്രുവരിയില്‍ ഇടിഞ്ഞത്. വേറെ വഴിയില്ലാത്തതു കൊണ്ടാണ് ആളുകള്‍ നോട്ട് നിരോധന സമയത്ത് കാര്‍ഡുകള്‍ ഉപയോഗിച്ചതെന്ന് ഇതോടെ വ്യക്തമായി.
റിസര്‍വ്വ് ബാങ്കിന്റെ കണക്കു പ്രകാരം ഫെബ്രുവരിയില്‍ കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാട് 28.2 ശതമാനം ഇടിഞ്ഞു. യു.പി.ഐ മുഖേനയുള്ള ഇടപാടില്‍ 9.5 ശതമാനം ഇടിവുണ്ടായി. നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ പേയ്മെന്റ് സര്‍വീസുകള്‍ മുഖേനയുള്ള ഇടപാടില്‍ 12.5 ശതമാനം കുറവുണ്ടായി.
കാര്‍ഡ് പേയ്മെന്റിലും വലിയ കുറവുണ്ടായതായി റിസര്‍വ്വ് ബാങ്ക് കണക്ക് വ്യക്തമാക്കുന്നു. ജനുവരിയില്‍ 26 കോടി കാര്‍ഡ് പേയ്മെന്റ് നടന്നപ്പോള്‍ ഫെബ്രുവരിയില്‍ 19 കോടി പേയ്മെന്റ് മാത്രമാണ് നടന്നത്. യു.പി.ഐ പേയ്മെന്റിന്റെ എണ്ണം 42 ലക്ഷത്തില്‍ നിന്ന് 38 ലക്ഷമായി താഴ്ന്നു. ഫോണ്‍ വഴിയുള്ള പേയ്മെന്റ് 3 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായി ഇടിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."