HOME
DETAILS
MAL
ബൈപാസ് ഉദ്ഘാടനം: ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമെന്ന്
backup
January 16 2019 | 06:01 AM
കൊല്ലം: ബൈപാസ് നിര്‍മാണത്തിന് വേണ്ടി ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാന ഗവണ്മെന്റ് നിര്‍മാണച്ചെലവിന്റെ പകുതി തുക അനുവദിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരായിരുന്നുവെന്നും ഈ തുക അനുവദിച്ചില്ലായിരുന്നുവെങ്കില്‍ ബൈപാസിന്റെ നിര്‍മാണ പ്രവര്‍ത്തനം നടക്കില്ലായിരുന്നുവെന്നും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പങ്കെടുപ്പിക്കേണ്ടത് സാമാന്യ മര്യാദ ആയിരുന്നു. ഇക്കാര്യത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ കാണിച്ചത് പൊതുസമൂഹം ചര്‍ച്ച ചെയ്യണമെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
വിലകുറഞ്ഞ ഇത്തരം രാഷ്ട്രീയ പ്രവര്‍ത്തികള്‍ കൊണ്ട് ഉമ്മന്‍ചാണ്ടിയെയും ഐക്യജനാധിപത്യ മുന്നണിയെയും ചെറുതാക്കാമെന്ന് മോഹിക്കുന്നത് വെറും വ്യാമോഹം മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."