HOME
DETAILS

'കാന്‍സര്‍, കിഡ്‌നി രോഗങ്ങള്‍' ബഹ്‌റൈനില്‍ മെഗാ മെഡിക്കല്‍ ക്യാമ്പും പ്രദര്‍ശനവും

  
backup
February 28 2017 | 17:02 PM

%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%bf%e0%b4%a1%e0%b5%8d%e2%80%8c%e0%b4%a8%e0%b4%bf-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%99%e0%b5%8d

മനാമ: ബഹ്‌റൈന്‍ കാന്‍സര്‍ സൊസൈറ്റിയില്‍ അഫിലിയേറ്റ് ചെയ്ത കാന്‍സര്‍ കെയര്‍ ഗ്രൂപ്പിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 'കാന്‍സര്‍, കിഡ്‌നി രോഗങ്ങള്‍' എന്ന വിഷയത്തില്‍ മെഗാ മെഡിക്കല്‍ ക്യാമ്പും പ്രദര്‍ശനവും മാര്‍ച്ച് 3ന് വെള്ളിയാഴ്ച ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടക്കുമെന്ന് സംഘാടകര്‍ ഇവിടെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ബഹ്‌റൈന്‍ ആരോഗ്യമന്ത്രി ഫാഇഖ സഈദ് അസ്സാലിഹിന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ ചികിത്സാരംഗത്ത് പ്രശസ്തനായ ഡോ.വി.പി. ഗംഗാധരന്‍ പങ്കെടുക്കും.
വെള്ളിയാഴ്ച കാലത്ത് 8.30 മുതല്‍ ഉച്ചക്കു 2മണി വരെയാണ് പരിപാടി നടക്കുക.
കാന്‍സര്‍ ബോധവത്കരണത്തിനൊപ്പം, മാര്‍ച്ച് മാസം ലോകാരോഗ്യ സംഘടന കിഡ്‌നി ബോധവത്കരണ മാസമായി ആചരിക്കുന്നതിനാല്‍ വൃക്കരോഗങ്ങള്‍ സംബന്ധിച്ച സെമിനാര്‍, ടെസ്റ്റ് എന്നിവയും നടത്തും. നിത്യ ജീവിതവുമായി ബന്ധപ്പെട്ട വിവരണങ്ങള്‍, പ്രാഥമിക അപകട രക്ഷാപരിശീലനം, ലഹരി പുകവലി വിരുദ്ധ ബോധവത്കരണം, അഗ്‌നിശമനഗതാഗത ബോധവത്കരണം തുടങ്ങിയവയും സംഘടിപ്പിക്കും. ഇതിനായി വിവിധ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുമെന്ന് ഗ്രൂപ്പ് പ്രസിഡന്റ് ഡോ. പിവി ചെറിയാന്‍ പറഞ്ഞു. ബഹ്‌റൈനിലെ പ്രമുഖ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍ എന്നിവരും പരിശീലനം ലഭിച്ച വിദഗ്ധരും പങ്കെടുക്കും. സൌജന്യമായി നടത്തുന്ന പരിപാടിയില്‍ ദേശവിത്യാസമില്ലാതെ ആര്‍ക്കും പങ്കെടുക്കാമെന്നും ഭാരവാഹികള്‍ അറിയിച്ചു.

പരിപാടിയിലൂടെ ലഭിക്കുന്ന തുക ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കാന്‍സര്‍ രോഗികളെ സഹായിക്കുന്ന ബഹ്‌റൈന്‍ കാന്‍സര്‍ സൊസൈറ്റിക്ക് കൈമാറും.
ഇന്ത്യന്‍ എംബസിയും പരിപാടിയുമായി സഹകരിക്കും. ആരോഗ്യമന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ.വലീദ് ഖലീഫ അല്‍ മനീഅ മുഖ്യാതിഥിയായിരിക്കും. സല്‍മാനിയ മെഡിക്കല്‍ കോംപ്‌ളക്‌സ്, കിങ് ഹമദ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, ബഹ്‌റൈന്‍ ഒളിമ്പിക്‌സ് സ്‌പോര്‍ട്‌സ് മെഡിസിന്‍, സൈക്യാട്രിക് ഹോസ്പിറ്റല്‍, ബഹ്‌റൈന്‍ സ്‌പെഷലിസ്റ്റ് ഹോസ്പിറ്റല്‍, അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍, അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍, ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍, ദാറുല്‍ ഷിഫ മെഡിക്കല്‍ സെന്റര്‍, അല്‍ റാബി ഡെന്റല്‍ സെന്റര്‍, ഇന്‍ടച്ച് സ്‌പൈന്‍ സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും.

ട്രാഫിക് ഡയറക്ടറേറ്റ്, സിവില്‍ ഡിഫന്‍സ്, എന്നീ വകുപ്പുകളുടെ സാന്നിധ്യവും സല്‍മാനിയ മെഡിക്കല്‍ കോംപ്‌ളക്‌സിലെ പാരാമെഡിക്കല്‍ സ്റ്റാഫിന്റെ നേതൃത്വത്തില്‍ ഹൃദയാഘാതം വന്നാല്‍ പ്രഥമ നടപടിയായി സ്വീകരിക്കേണ്ട കാര്‍ഡിയോപള്‍മനറി റെസുസിറ്റേഷന്‍ (സിപിആര്‍) നല്‍കുന്നത് വിശദമാക്കുന്ന ഡെമോണ്‍സ്‌ട്രേഷനും പരിപാടിയുടെ ആകര്‍ഷണമാണ്. കിഡ്‌നി രോഗങ്ങള്‍, കാന്‍സര്‍ ബോധവത്കരണ ക്‌ളാസുകള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്കും സ്റ്റാള്‍ ബുക്ക് ചെയ്യാനും ഡോ.വി.പി. ഗംഗാധരന്റെ  പരിശോധനക്കുമായി കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് ജനറല്‍ സെക്രട്ടറി കെടി. സലിം (33750999), ഹോസ്പിറ്റല്‍ വിസിറ്റ് കണ്‍വീനര്‍ ജോര്‍ജ് മാത്യു (39093409), അബ്ദുല്‍ സഹീര്‍ (39059171) എന്നിരുമായി ബന്ധപ്പെടാവുന്നതാണ്.
വാര്‍ത്താസമ്മേളനത്തില്‍ അബ്ദുല്‍ സഹീര്‍, കെ.ടി.സലിം, അജയകൃഷ്ണന്‍, ജോര്‍ജ് മാത്യു, എം.കെ.ബഷീര്‍, കോശി സാമുവല്‍ എന്നിവര്‍ പങ്കെടുത്തു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago