കെ.എസ്.ആര്.ടി.സി സമരം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. കെ.എസ്. ആര്.ടി.സി ജീവനക്കാരുടെ പ്രതിനിധികളുമായി മന്ത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്.
സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തിലായിരുന്നു സമരം പ്രഖ്യാപിച്ചത്. ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്കിയ ശുപാര്‍ശ നടപ്പാക്കുക, ശമ്പള പരിഷ്കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഇന്നയിച്ചാണ് ബി.എം.എസ് ഒഴികെയുള്ള സംയുക്ത ട്രേഡ് യൂനിയന്‍ സംഘടനകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും ഒത്തുതീര്‍പ്പ് ചര്‍ച്ചകളെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. തൊഴില്‍, ഗതാഗത വകുപ്പുകള്‍ വിളിച്ചുചേര്‍ത്ത യോഗ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കെ.എസ്.ആര്.ടി.സി മാനേജ്മെന്റ് തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
കെ.എസ്.ആര്.ടി.സിയില്‍ സാമ്പത്തിക പ്രതിസന്ധിയും പ്രശ്നങ്ങളും നിലനില്‍ക്കുമ്പോഴും പണിമുടക്കല്ലാതെ മറ്റു മാര്‍ഗങ്ങള്‍ മുന്നിലില്ലെന്നാണ് തൊഴിലാളി യൂനിയനുകളുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."