കൗണ്‍സിലര്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം
ആലപ്പുഴ: സാമൂഹികനീതി വകുപ്പിന്റെ കീഴില്‍ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ശിശുസംരക്ഷണ സ്ഥാപനങ്ങളിലേക്ക് കൗണ്‍സിലറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം.
മാസം 17,500 രൂപ ഹോണറേറിയം ലഭിക്കും. യോഗ്യത: സൈക്കോളജിയിലോ സോഷ്യല്‍ വര്‍ക്കിലോ ഉള്ള ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം, കൗണ്‍സിലിങ് രംഗത്ത് മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം, പ്രായപരിധി: 25നും 40നും മധ്യേ. യോഗ്യരായവര്‍ അപേക്ഷയോടൊപ്പം യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 22ന് വൈകിട്ട് അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍, ജില്ല ശിശുസംരക്ഷണ യൂനിറ്റ്, കോണ്‍വെന്റ് സ്വകയര്‍, ലത്തീന്‍ ചര്‍ച്ച് കോംപ്ലക്‌സ്, ആലപ്പുഴ 688001 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ ഫോറത്തിന്റെ മാതൃകയ്ക്കും വിവരങ്ങള്‍ക്കും സാമൂഹികനീതി വകുപ്പിന്റെ വെബ്‌സൈറ്റായ ംംം.ംെറ.സലൃമഹമ.ഴീ്.ശി സന്ദര്‍ശിക്കുക. ഫോണ്‍: 0477 2241644.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."