അന്താരാഷ്ട്ര വിദ്യാര്‍ഥി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഹമ്മദ് ഫായിസ്
കൊണ്ടോട്ടി: തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കിഴിശ്ശേരി സ്വദേശി മുഹമ്മദ് ഫായിസ്. 'ലോക സമാധാനവും സുരക്ഷയും സംരക്ഷിക്കുക; കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ലോക പ്രവര്‍ത്തനം വര്‍ധിപ്പിക്കുക' എന്ന പ്രേമേയത്തെ ആസ്പദമാക്കി ഏഷ്യാ വേള്‍ഡ് മോഡല്‍ യുനൈറ്റഡ് നാഷന്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥി സമ്മേളനത്തില്‍ ഐക്യരാഷ്ട്ര സഭയുടെ യുനെസ്‌കോയുടെ പ്രധിനിധിയായാണ് ഫായിസിന് പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.
ലോകാരോഗ്യ സംഘടന (ഡബ്ലിയു.എച്ച്.ഒ), യുനെസ്‌കോ, ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്), ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐ.എല്‍.ഒ) തുടങ്ങിയവയുടെ മേധാവികളുമായി സംവദിക്കാനുള്ള അവസരം, വിവിധ വിഷയത്തിലുള്ള പേപ്പര്‍ പ്രസന്റേഷന്‍, സംവാദങ്ങള്‍, വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന സമഗ്ര ചര്‍ച്ചകള്‍ തുടങ്ങിയവ സമ്മേളനത്തിലുണ്ടാകും.
ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ ബി.എ (ഹോണോഴ്‌സ്) പൊളിറ്റിക്കല്‍ സയന്‍സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് മുഹമ്മദ് ഫായിസ്. പരേതനായ കിണറ്റിങ്ങല്‍ ഹസൈനാര്‍ ഹാജിയുടെ മകന്‍ അബ്ദുല്‍ സലീമിന്റെയും പരേതനായ ഗായകന്‍ കെ.എസ് മുഹമ്മദ് കുട്ടിയുടെ മകള്‍ ബേനസീറിന്റെയും മകനാണ്. സഹോദരി: ഫാത്വിമ ഫിദ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."