തണ്ണീര്‍മുക്കത്ത് കായല്‍ കൈയേറ്റം വ്യാപകമാകുന്നു
ചേര്‍ത്തല: തണ്ണീര്‍മുക്കത്ത് വ്യാപകമായി കായല്‍ കൈയേറുന്നതായി പരാതി. കട്ടച്ചിറ കാളാത്ത് ഭാഗത്താണ് വേമ്പനാട് കായല്‍ കൈയേറുന്നത്. പരാതിപ്പെട്ടിട്ടും തടയാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം.
കായലോരം സ്വകാര്യവ്യക്തി കരിങ്കല്‍ഭിത്തി കെട്ടിയും തെങ്ങിന്‍തൈ നട്ടുമാണ് കൈയേറുന്നത്. ഇതിനെതിരെ നാട്ടുകാര്‍ റവന്യു അധികാരികള്‍ക്ക് പരാതി നല്‍കിയതാണ്. വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ചതല്ലാതെ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഉന്നതരുടെ ഒത്താശയിലാണ് കായല്‍ നികത്തുന്നതെന്നും അതിനാലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അലസത പുലര്ത്തുന്നതെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം.
കായലുകളും മറ്റ് ജലാശയങ്ങളും സംരക്ഷിക്കുന്നതിന് മുന്തിയ പരിഗണന നല്‍കുമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിനെതിരെയാണ് ഉദ്യോഗസ്ഥരുടെ നിലപാടെന്ന് സി.പി.എം കൊക്കോതമംഗലം ലോക്കല്‍ കമ്മിറ്റി ആരോപിച്ചു.
കായല്‍ കൈയേറ്റം വ്യാപകമാകുന്നതിന് സഹായകരമായ സമീപനമാണിത്. ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിസംഗത വെടിഞ്ഞ് കൈയേറ്റം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."