കൊട്ടുക്കര സ്‌കൂള്‍ വയനാട്ടില്‍ കൊയ്‌തെടുത്തത് നൂറുമേനി
കൊണ്ടോട്ടി: കൊട്ടുക്കര പി.പി.എം.എച്ച്.എസ്.എസ് വിദ്യാര്‍ഥികള്‍ വയനാട് കുഴിനിലത്ത് വിതച്ച നെല്ലിന് നൂറ്‌മേനി വിളവ്.പ്രളയ ദുരിതാശ്വാസ പദ്ധതിയായ സാന്ത്വന സ്പര്‍ശം പരിപാടിയുടെ ഭാഗമായാണ് വയനാട് ജില്ലയിലെ മാനന്തവാടി കുഴി നിലത്ത് നെല്‍കൃഷി ഇറക്കിയിരുന്നത്. കുഴിനിലത്തെ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ അഞ്ചേക്കര്‍ നിലത്തെ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം വയനാട് ഡെപ്യൂട്ടി കലക്ടര്‍ മെഴ്‌സി അരിപ്പള്ളി നിര്‍വഹിച്ചു.
വിളയിച്ചെടുത്ത കാര്‍ഷികവിഭവങ്ങളുടെ ലാഭവിഹിതം പൂര്‍ണമായി വയനാട്ടിലെ ദുരിതബാധിത കര്‍ഷകരുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ വിനിയോഗിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. അബ്ദുല്‍ മജീദ് അധ്യക്ഷനായി.പി.ടി.എ വൈസ് പ്രസിഡന്റ് കെ.പി ഫിറോസ്, കൃഷി ഓഫിസര്‍ ആന്‍സി, സജയന്‍ വയനാട്, അമീന്‍ വെള്ളമുണ്ട, നിസാം, കെ.കെ ലത്തീഫ്, പി. ശമീര്‍, എ.എ സലാം, ടി. ഹാരിസ്, കൗണ്‍സിലര്‍ ഹുസൈന്‍ കുഴിനിലം സംസാരിച്ചു.
പ്രളയദുരിതാശ്വാസ പദ്ധതികളുടെ ഭാഗമായി സ്‌കൂള്‍ വയനാട്, മലപ്പുറം ജില്ലകളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. വീടുകള്‍ നഷ്ടപ്പെട്ട വായനാടിലെ കുറിച്ചിയാര്‍ മലയിലെ രണ്ടു കുടുംബങ്ങള്‍ക്ക് വീടും പ്രേദേശത്തെ പ്രളയ ബാധിതര്‍ക്ക് ചികിത്സ, വിദ്യഭ്യാസ, യാത്രാസൗകര്യത്തിനുള്ള സഹായങ്ങളും നല്‍കിയിട്ടുണ്ട്. ജില്ലയിലെ പ്രളയബാധിത പ്രദേശമായ ഓടക്കയത്തെ ഗവ. യു.പി സ്‌കൂളിന് ഐ.ടി ലാബ് സജ്ജീകരണത്തിനുള്ള സഹായവും പ്രളയത്തില്‍ തൊഴിലുപകരണങ്ങള്‍ നഷ്ടപെട്ടവര്‍ക്കുള്ള ഉപകരണ വിതരണവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."